Join Whatsapp Group. Join now!
Aster MIMS 10/10/2023

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തിയതിന് ആരോഗ്യ വകുപ്പിന്റെ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് കാസര്‍കോട്ടെ രുധിര സേനക്ക്

2019 ല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തിയതിന് ആരോഗ്യ വകുപ്പിന്റെ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് കാസര്‍കോട്ടെ Kasaragod, Kerala, news, Award, Blood donation, camp, Health department Best performance award goes to Rudhira Sena
കാസര്‍കോട്: (www.kasargodvartha.com 14.01.2020) 2019 ല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തിയതിന് ആരോഗ്യ വകുപ്പിന്റെ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് കാസര്‍കോട്ടെ രുധിര സേനക്ക് ലഭിച്ചു. കണ്ണൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറില്‍ നിന്നും രുധിര സേനക്കു വേണ്ടി പ്രസിഡണ്ട് കെ പി സി രാജീവന്‍, സെക്രട്ടറി സുധി കൃഷ്ണന്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ട്രഷറര്‍ രാഹുല്‍ കാടകം, സെക്രട്ടറി രാജീവന്‍ കാടകം എന്നിവരും സന്നിഹിതരായിരുന്നു.

തങ്ങള്‍ക്ക് ലഭിച്ച ഈ പുരസ്‌ക്കാരം ഓരോ രക്തദാതാവിന്റെതുമാണെന്ന് രുധിര സേന ഭാരവാഹികള്‍ പറഞ്ഞു. നമ്മള്‍ വിളിക്കുമ്പോള്‍ ഒരു മടിയും കൂടാതെ ഓടി വരുന്ന രക്തദാതാക്കള്‍ നാടിന് അഭിമാനമാണ്. രക്തദാനക്യാമ്പുകള്‍ നടത്താന്‍ സഹകരിച്ച സ്‌കൂള്‍, കോളേജ്, എന്‍ എസ് എസ് യൂണിറ്റ്, കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ക്ലബ്ബുകള്‍, സാംസ്‌കാരിക സംഘടനകള്‍, പഞ്ചായത്തുകള്‍, പോലീസ്, ആര്‍ ടി ഒ ഡിപ്പാര്‍ട്‌മെന്റ്, നാട്ടുകാര്‍ തുടങ്ങി പൊതുസമൂഹത്തിലെ എല്ലാവര്‍ക്കുമായി പുരസ്‌കാരം സമര്‍പ്പിക്കുകയാണെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.


രുധിരസേനയുടെ സ്ഥാപകനും മഞ്ചേശ്വരം സ്റ്റേഷന്‍ സിവില്‍ പോലീസ് ഓഫീസറുമായ രാജീവന്‍ കാടകം അന്ധകാരനഴി, സെക്രട്ടറിയും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ സുധി കൃഷ്ണന്‍, കാസര്‍കോട് ടെലികമ്മ്യൂണിക്കേഷന്‍ സിവില്‍ പോലീസ് ഓഫീസറും രുധിരസേന ട്രഷററുമായ രാഹുല്‍ എം ആര്‍ കാടകം എന്നിവരുടെ നേതൃത്വത്തില്‍ 2018 ഡിസംബറില്‍ പിറവിയെടുത്ത രുധിരസേന മറ്റു സംഘടനകളെ പിന്നിലാക്കിയാണ് ഈ പുരസ്‌കാരം നേടിയത്. അതാതു വര്‍ഷങ്ങളിലെ മികവു കണക്കാക്കി 'കസാക്ക്' നല്‍കുന്നതാണ് ഈ പുരസ്‌കാരം.

ഏറ്റവും കൂടുതല്‍ രക്തദാതാക്കളെ സംഘടിപ്പിക്കുക, ബോധവല്‍ക്കരണ ക്ലാസുകളും ക്യാമ്പുകളും സംഘടിപ്പിക്കുക തുടങ്ങിയവ മാനദണ്ഡമാക്കിയാണ് രുധിരസേനയെ പുരസ്‌ക്കാരത്തിനായി തിരഞ്ഞെടുത്തത്. ലോക രക്തദാനദിനമായ 2019 ജൂണ്‍ 14 ന് കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ ഏറ്റവും നല്ല രക്തദാനപ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരവും രുധിര സേനയ്ക്ക് ലഭിച്ചിരുന്നു. 'ഒരു രോഗിയും രക്തം കിട്ടാതെ മരിക്കരുത്' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 'എല്ലാവര്‍ക്കും സുരക്ഷിത രക്തം' എന്ന സന്ദേശം ഉള്‍ക്കൊണ്ട് സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന് തുടര്‍ന്നും എല്ലാവരുടെയും സഹായസഹകരണം ഉണ്ടാകണമെന്നും രുധിര സേന ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 'രക്തദാനം മഹാദാനം, രക്ത ദാനം ജീവദാനം' എന്ന ലക്ഷ്യത്തോടെയാണ് രുധിരസേനയുടെ പ്രവര്‍ത്തനം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Award, Blood donation, camp, Health department Best performance award goes to Rudhira Sena
  < !- START disable copy paste -->