Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരു വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത്; 2 ദിവസത്തിനിടെ പിടിയിലായത് മലയാളിയടക്കം 3 പേര്‍

മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് രണ്ടു ദിവസത്തിനിടെ പിടിയിലായത് മലയാളിയടക്കം മൂന്നു പേര്‍. കാഞ്ഞങ്ങാട് Mangalore, Kasaragod, Top-Headlines, Kerala, gold, Gold smuggling; 3 arrested in Mangaluru
മംഗളൂരു: (www.kasargodvartha.com 10.01.2020) മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് രണ്ടു ദിവസത്തിനിടെ പിടിയിലായത് മലയാളിയടക്കം മൂന്നു പേര്‍.  കാഞ്ഞങ്ങാട് ചിത്താരിയിലെ മുഹമ്മദ് നുഅ്മാന്‍, ഉത്തര്‍പ്രദേശ് മുസാഫര്‍ നഗറിലെ സുഹൈല്‍, ഡല്‍ഹിയിലെ മുഹമ്മദ് സാഖിബ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും മൊത്തം 53.52 ലക്ഷം രൂപ വിലവരുന്ന 1319 ഗ്രാം (164.875 പവന്‍) സ്വര്‍ണം പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിക്ക് ദുബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ എത്തിയ മുഹമ്മദ് നുഅ്മാനെ പരിശോധിച്ചപ്പോള്‍ ചെയിന്‍ രൂപത്തിലാക്കി അരയില്‍ ഒളിപ്പിച്ച നിലയില്‍ 3.22 ലക്ഷം രൂപ വില വരുന്ന 80 ഗ്രാം സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. ദുബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ എത്തിയപ്പോഴാണ് മറ്റു രണ്ടുപേരും പിടിയിലായത്. സുഹൈലില്‍ നിന്നും 29.06 ലക്ഷം രൂപ വില മതിക്കുന്ന 716 ഗ്രാം സ്വര്‍ണവും, മുഹമ്മദ് സാഖിബില്‍ നിന്ന് 21.24 ലക്ഷം രൂപ വിലമതിക്കുന്ന 523 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.

പേസ്റ്റ് രൂപത്തിലാക്കി ഗര്‍ഭനിരോധന ഉറയില്‍ നിറച്ച് കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇരുവരും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സുഹൈലില്‍ നിന്ന് രണ്ട് കാപ്‌സ്യൂളുകളും മുഹമ്മദ് സാഖിബില്‍ നിന്ന് നാല് കാപ്‌സ്യൂളുകളുമാണ് കണ്ടെടുത്തത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mangalore, Kasaragod, Top-Headlines, Kerala, gold, Gold smuggling; 3 arrested in Mangaluru
  < !- START disable copy paste -->