Join Whatsapp Group. Join now!
Aster MIMS 10/10/2023

അപകടത്തില്‍പെട്ട മിനി ലോറിയില്‍ നിന്നും കഞ്ചാവ് കണ്ടെടുത്ത സംഭവം; അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു, ഓടിരക്ഷപ്പെട്ട കൊലക്കേസ് പ്രതിയടക്കമുള്ള രണ്ടംഗ സംഘത്തെ തിരിച്ചറിഞ്ഞു

അപകടത്തില്‍പെട്ട മിനി ലോറിയില്‍ നിന്നും കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ ഓടിരക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി Kasaragod, Kerala, news, Top-Headlines, Ganja, Ganja seized, Mayipady, Ganja seized case; Police investigation tighten for 2
കാസര്‍കോട്: (www.kasargodvartha.com 17.01.2020) അപകടത്തില്‍പെട്ട മിനി ലോറിയില്‍ നിന്നും കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ ഓടിരക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇവരെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടിയിലാകുമെന്നും സംഘത്തില്‍ ഒരാള്‍ കൊലക്കേസ് പ്രതിയാണെന്നും പോലീസ് പറഞ്ഞു. കുമ്പള ബന്തിയോട് ബൈത്തല സ്വദേശി അബ്ദുല്‍ ലത്വീഫ്, കൊച്ചി സ്വദേശി മനു എന്നിവരെയാണ് ഇനി പിടികിട്ടാനുള്ളത്.

2019 ജൂണില്‍ കുമ്പള പ്രതാപ് നഗര്‍ പുളിക്കുത്തിയിലെ അല്‍ത്താഫിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് അബ്ദുല്‍ ലത്വീഫ് എന്ന് പോലീസ് പറഞ്ഞു. അതേസമയം അറസ്റ്റിലായ ഇടപ്പള്ളി ഉണിച്ചിറ തൈക്കാവിലെ ഫായിസ് അമീനെ(19) കോടതി റിമാന്‍ഡ് ചെയ്തു.


ബുധനാഴ്ച വൈകിട്ട് ഉളിയത്തടുക്കയ്ക്ക് സമീപം ടൗണ്‍ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കാസര്‍കോട് ഭാഗത്ത് നിന്ന് എത്തിയ മിനിലോറിയും ബൈക്കും നിര്‍ത്താതെ പോയത്. പോലീസ് വാഹനത്തില്‍ പിന്തുടര്‍ന്നപ്പോള്‍ ഡയറ്റ് കോമ്പൗണ്ടിലേക്ക് മിനിലോറി ഓടിച്ചുകയറ്റുകയും മതിലില്‍ ഇടിച്ച് നില്‍ക്കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരും ബൈക്കിലുണ്ടായിരുന്ന ഒരാളും ഓടിയെങ്കിലും ഫായിസിനെ മായിപ്പാടി കൊട്ടാരത്തിന്റെ സമീപത്ത് നിന്നു പിടികൂടുകയായിരുന്നു. ബൈക്കിലുണ്ടായിരുന്നത് ഫായിസാണെന്ന്  ആദ്യം കരുതിയിരുന്നെങ്കിലും ലത്വീഫാണ് ബൈക്ക് ഓടിച്ചതെന്ന് പോലീസ് പറഞ്ഞു.

ലത്വീഫിന്റെ സ്വന്തം പേരിലുള്ളതാണ് ഈ ബൈക്ക്. മനുവാണ് മിനിലോറി ഓടിച്ചിരുന്നത്. മിനിലോറിയിലെ മീന്‍ പെട്ടികള്‍ക്കിടയില്‍ നിന്നാണ് ഒളിപ്പിച്ചുവെച്ച ഒമ്പത് കഞ്ചാവ് പൊതികള്‍ പിടിച്ചെടുത്തത്. ഇതിന് മൊത്തം 18 കിലോ തൂക്കം വരും. ടൗണ്‍ എസ് ഐ മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ കേസന്വേഷണം പുരോഗമിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Ganja, Ganja seized, Mayipady, Ganja seized case; Police investigation tighten for 2
  < !- START disable copy paste -->