Join Whatsapp Group. Join now!
Aster MIMS 10/10/2023

സഹപാഠിക്ക് വീടൊരുക്കിയത് കൂട്ടുകാരുടെ പിര്‌സപ്പാട്

സഹപാഠിക്ക് വീടൊരുക്കിയത് കൂട്ടുകാരുടെ പിര്‌സപ്പാട്. മൊഗ്രാല്‍ സ്‌കൂളില്‍ 1993-94 കാലയളവില്‍ Kerala, news, kasaragod, Top-Headlines, House, Friend, Mogral, Friends gifted a new house to their classmate
മൊഗ്രാല്‍: (www.kasargodvartha.com 03.01.2020) സഹപാഠിക്ക് വീടൊരുക്കിയത് കൂട്ടുകാരുടെ പിര്‌സപ്പാട്. മൊഗ്രാല്‍ സ്‌കൂളില്‍ 1993-94 കാലയളവില്‍ പത്താംതരം പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെ കൂട്ടായ്മ പിരിസപ്പാടാണ് സഹപാഠിക്ക് വീട് നിര്‍മിച്ചു നല്‍കിയത്.

25 വര്‍ഷങ്ങള്‍ക്കുശേഷം വാട്‌സ്ആപ്പ് കൂട്ടായ്‌യിലൂടെയാണ് സഹപാഠികള്‍ സൗഹൃദം പുതുക്കിയത്. 2019 ഫെബ്രുവരിയില്‍ നടന്ന കൂട്ടായ്മയുടെ ഒത്തുചേരലിലാണ് സഹപാഠിക്ക് വീടൊരുക്കാന്‍ തീരുമാനിച്ചത്. ഇതിനിടെയാണ് ഒപ്പം പഠിച്ച കൂട്ടുകാരന്റെ നിസ്സഹായാവസ്ഥ കൂട്ടായ്മയുടെ ശ്രദ്ധയില്‍പെട്ടത്. വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിച്ച കൂട്ടായ്മ അംഗങ്ങളില്‍നിന്ന് തുക പിരിച്ച് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച് 10 ലക്ഷത്തോളം രൂപ ചെലവില്‍ വീട് നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു. ഇതോടെ കൂട്ടുകാരന്റെ ഉമ്മക്കും ആറ് കുട്ടികളടങ്ങുന്ന കുടുംബത്തിനും വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാവുകയായിരുന്നു.

വീടിന്റെ താക്കോല്‍ദാനം സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ അന്ന് സ്‌കൂളില്‍ അധ്യാപകനായിരുന്ന മാഹിന്‍ മാസ്റ്റര്‍ക്ക് കൈമാറി നിര്‍വഹിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, news, kasaragod, Top-Headlines, House, Friend, Mogral, Friends gifted a new house to their classmate