Join Whatsapp Group. Join now!
Aster MIMS 10/10/2023

മാലിന്യത്തില്‍ നിന്നും തീപടര്‍ന്നു; തണല്‍ മരം പൂര്‍ണമായും കത്തിനശിച്ചു

മാലിന്യത്തില്‍ നിന്നും തീപടര്‍ന്നതിനെ തുടര്‍ന്ന് തണല്‍ മരം പൂര്‍ണമായും കത്തിനശിച്ചു. ഉദുമUduma, news, Kerala, waste, Burnt, Police
ഉദുമ: (www.kasargodvartha.com 13.01.2020) മാലിന്യത്തില്‍ നിന്നും തീപടര്‍ന്നതിനെ തുടര്‍ന്ന് തണല്‍ മരം പൂര്‍ണമായും കത്തിനശിച്ചു. ഉദുമ പള്ളത്ത് ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മരത്തിലേക്ക് തീ ആളി കത്തിയതോടെ സമീപ പ്രദേശത്തുള്ള ആളുകള്‍ ഓടിയെത്തി ബേക്കല്‍ പോലീസിന്റെ സഹായത്തോടെ തീ അണക്കുകയായിരുന്നു. രാത്രിയില്‍ സമീപത്തുള്ള തട്ടുകട ജീവനക്കാന്‍ ചുവട്ടില്‍ തീ ഇട്ട് പോയതായിരിക്കാമെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

തട്ടുകട ജീവനക്കാര്‍ മരച്ചുവട്ടില്‍ തീ ഇട്ട് കത്തിക്കുന്നത് പതിവാണ്. നിയന്ത്രണമില്ലാത്ത തട്ടുകടക്കാര്‍ മാലിന്യങ്ങള്‍ പല ഇടങ്ങളിലും ഉപേക്ഷിക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. ഉദുമ ടൗണില്‍ വ്യത്തിഹീനമായ തട്ടുകടകള്‍ നാള്‍ക്കുനാള്‍ കൂണുകള്‍ പോലെ പൊങ്ങി വരുന്നുണ്ട്. പഞ്ചായത്ത് അനുവദിച്ച പൊതു കക്കൂസിനടുത്തും, ചുറ്റുപാടും, പ്രവര്‍ത്തിക്കുന്ന ചായകടകളില്‍ സാമൂഹ്യ വിരുദ്ധരുടെയും, മദ്യപാനികളുടേയും കേന്ദ്രങ്ങളായി മാറിയിരിക്കുന്നതായും ആക്ഷേപമുണ്ട്.

Uduma, News, Kerala, waste, Burnt, Police, fire spreading from waste

രാത്രിയായാല്‍ മദ്യ വില്‍പനയും, കഞ്ചാവ് ലഹരി മാഫിയകളും, തട്ടുകടകളിലാണ് ഇരിപ്പിടം ഉറപ്പിക്കുന്നത്. അടിക്കടി ഉണ്ടാവുന്ന വാഹനപകടങ്ങള്‍ക്ക് കാരണം മദ്യപിച്ച് വാഹനം ഓടിക്കുന്നതിനാലാണെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. പഞ്ചായത്ത് അധികാരികളും ആരോഗ്യ വകുപ്പും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Uduma, News, Kerala, waste, Burnt, Police, fire spreading from waste