തിരുവനന്തപുരം: (www.kasargodvartha.com 18.01.2020) പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തി ലഹരിക്കെതിരെ എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച വാഹന പ്രചാരണയാത്രയും ഒപ്പുശേഖരണവും കാസര്‍കോട് സമാപിച്ചു. 43 ദിവസങ്ങളിലായി 2768 കിലോമീറ്റര്‍ സഞ്ചരിച്ച യാത്ര 227 സ്ഥലങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തി. വിദ്യാര്‍ത്ഥികളുടേയും യുവജനങ്ങളുടേയും മുതിര്‍ന്നവരുടേയും മികച്ച പ്രതികരണമാണ് എല്ലായിടത്തും പ്രചാരണ യാത്രയ്ക്ക് ലഭിച്ചത്.
'നാളത്തെ കേരളം ലഹരി മുക്ത നവകേരളം' എന്ന പ്രമേയത്തിലൂന്നി എക്‌സൈസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വര്‍ജന മിഷനായ വിമുക്തിയാണ് 90 ദിന തീവ്രബോധവല്‍ക്കരണ യത്‌നത്തിന്റെ ഭാഗമായി പ്രചാരണയാത്രയ്ക്ക് നേതൃത്വം നല്‍കിയത്. ലഹരി മുക്ത സന്ദേശം നല്‍കുന്നതിനായി ജില്ലകളിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളും സ്‌കൂളുകളും ബീച്ചുകളും കേന്ദ്രീകരിച്ച് സായാഹ്നപരിപാടികള്‍, എക്‌സൈസ് ഉദ്യോഗസ്ഥരുടെ ബൈക്ക് റാലിയുടെ അകമ്പടിയോടെയുള്ള വിളംബരഘോഷയാത്ര, നറുക്കെടുപ്പ്, കോളേജ് യൂണിയനുകളുമായി സഹകരിച്ചുള്ള പരിപാടി, ഫ്‌ളാഷ് മോബ്, ഗാനമേള, ഹാസ്യ പരിപാടികള്‍ എന്നിവയാണ് സംഘടിപ്പിച്ചത്. മൊബൈല്‍ വാഹന പ്രദര്‍ശനം പതിനായിരത്തിലേറെ പേര്‍ സന്ദര്‍ശിച്ചു.
സ്‌കൂള്‍-കോളജ് തല ലഹരി വിരുദ്ധ ക്ലബുകള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, കുടുംബശ്രീ, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികളടക്കമുള്ള സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥി യുവജന-മഹിളാ സംഘടനകള്‍ എന്നിവ യാത്രയില്‍ പങ്കാളികളായി.
കാസര്‍കോട് നടന്ന സമാപനസമ്മേളനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. തിരുവനന്തപുരം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എക്‌സൈസ് വകുപ്പു മന്ത്രി ടി പി രാമകൃഷ്ണനായിരുന്നു പ്രചാരണയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Thiruvananthapuram, Excise, Top-Headlines, Excise awareness end
< !- START disable copy paste -->