Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇന്ത്യ കീഴടങ്ങില്ല, നമ്മള്‍ നിശബ്ദരാവില്ല; ഡി വൈ എഫ് ഐ യൂത്ത് മാര്‍ച്ച് നടത്തി

ഇന്ത്യ കീഴടങ്ങില്ല, നമ്മള്‍ നിശബ്ദരാവില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തി സീതാംഗോളി മുതല്‍ കുമ്പള വരെ ഡി വൈ എഫ് ഐ കുമ്പള ബ്ലോക്ക് Kasaragod, Kerala, news, Kumbala, March, DYFI, DYFI Youth march conducted
കുമ്പള: (www.kasargodvartha.com 07.01.2020) ഇന്ത്യ കീഴടങ്ങില്ല, നമ്മള്‍ നിശബ്ദരാവില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തി സീതാംഗോളി മുതല്‍ കുമ്പള വരെ ഡി വൈ എഫ് ഐ കുമ്പള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് മാര്‍ച്ച് സംഘടിപ്പിച്ചു. നാലാം തീയ്യതി തിരൂരില്‍ നിന്നും ആരംഭിച്ച് തിങ്കളാഴ്ച വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത യൂത്ത്് മാര്‍ച്ചിന് തുടര്‍ച്ചയായാണ് ബ്ലോക്ക് കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിച്ചത്.

യൂത്ത് മാര്‍ച്ച് കേന്ദ്രസര്‍ക്കാറിന്റെ പൗരത്വ ബില്ലിനെതിരായ ശക്തമായ പ്രതിഷേധമായി മാറി. സീതാംഗോളിയില്‍ വെച്ച് സി പി എം ജില്ലാ കമ്മിറ്റി അംഗം എം ശങ്കര്‍ റൈ ഉദ്ഘാടനം ചെയ്ത്ൊ ബ്ലോക്ക് സെക്രട്ടറി നാസിറുദ്ദീന്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് രേവതി കുമ്പള അഭിവാദ്യം ചെയ്ത സംസാരിച്ചു. കുമ്പള ടൗണില്‍ നടന്ന സമാപന പൊതുയോഗം ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ് ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് സി എ സുബൈര്‍, സജിത റൈ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി നാസിറുദ്ദീന്‍ മലങ്കരെ സ്വാഗതവും പ്രസിഡന്റ് പൃഥ്വിരാജ് എം എ അധ്യക്ഷത വഹിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Kumbala, March, DYFI, DYFI Youth march conducted
  < !- START disable copy paste -->