Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്രെയിനില്‍ കടത്തുകയായിരുന്ന മാരക ലഹരി ഗുളികകള്‍ പിടികൂടി; ഉടമയെ കണ്ടെത്താനായില്ല

ട്രെയിനില്‍ കടത്തുകയായിരുന്ന മാരക ലഹരി ഗുളികകള്‍ എക്‌സൈസും റെയില്‍വേ പോലീസും ചേര്‍ന്ന് സംയുക്തമായി നടത്തിയ Kasaragod, Kerala, news, Train, Top-Headlines, Drug tablets seized from Train
കാസര്‍കോട്: (www.kasargodvartha.com 01.01.2020) ട്രെയിനില്‍ കടത്തുകയായിരുന്ന മാരക ലഹരി ഗുളികകള്‍ എക്‌സൈസും റെയില്‍വേ പോലീസും ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ടെടുത്തു. ഇതിന്റെ ഉടമസ്ഥനെ കണ്ടെത്താനായില്ല. കറുത്ത ബാഗില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയില്‍ 3050 സ്പാസ്‌മോ പ്രോക്‌സിവോണ്‍ എന്ന ലഹരി ഗുളികകളാണ് കണ്ടെടുത്തത്. ഇതിന് 1.870 കി. ഗ്രാം തൂക്കം വരും.

ക്യാന്‍സര്‍ പോലുള്ള മാരക രോഗമുള്ളവര്‍ക്ക് കഠിനമായി വേദനയുണ്ടാകുമ്പോള്‍ വേദനസംഹാരിയായി ഉപയോഗിക്കുന്ന ഗുളികകളാണിതെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. അഞ്ച് ഗ്രാം കൈവശം വെച്ചാല്‍ തന്നെ റിമാന്‍ഡിലാവുന്ന കേസാണിതെന്നും 250 ഗ്രാം കൈവശം വെച്ചാല്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണെന്നും പോലീസ് വ്യക്തമാക്കി. കേരളത്തില്‍ ഈ ഗുളികയുടെ വില്‍പന നിയന്ത്രിതമാണ്. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഗുളികകള്‍ ആര്‍ക്കും കൊടുക്കാന്‍ പാടില്ല. കേരളത്തിന് പുറത്തു നിന്നുള്ള ഫാര്‍മസികളില്‍ നിന്നും വന്‍ തോതില്‍ കടത്തിക്കൊണ്ടുവന്നതാണ് ഗുളികകളെന്നും പ്രതിയെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

50 രൂപയ്ക്ക് ലഭിക്കുന്ന ഗുളികകള്‍ 100 രൂപയ്ക്കും അതിന് മുകളിലുമാണ് വില്‍പന നടത്തുന്നത്. മംഗളൂരുവിലും മറ്റും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചാരമുള്ള ഈ ലഹരി ഗുളികകള്‍ വില്‍പനയ്ക്കു വേണ്ടി കടത്തിക്കൊണ്ടുവരികയാണ് ചെയ്യുന്നത്. ട്രെയിനില്‍ ഒരു സ്ഥലത്ത് ഒളിപ്പിച്ചുവെച്ച ശേഷം മറ്റുള്ള കമ്പാര്‍ട്ട്‌മെന്റുകള്‍ ഒളിച്ചിരിക്കുകയാണ് പ്രതികള്‍ ചെയ്യുന്നത്. തുടര്‍ന്ന് ഇറങ്ങാറാകുമ്പോള്‍ കവറുമായി കടന്നുകളയുകയും. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് വെച്ച് എക്‌സൈസും പോലീസും ചേര്‍ന്ന് പരിശോധന നടത്തിയത്.

റെയില്‍വേ എസ് ഐ രാമചന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ചന്ദ്രന്‍, ശിവകുമാര്‍, എക്‌സൈസ് സി ഐ പി പി ജനാര്‍ദനന്‍, പ്രിവന്റീവ് ഓഫീസര്‍ പി വി സന്തോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ നൗഷാദ്, ഇ വി പ്രശാന്ത് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Train, Top-Headlines, Drug tablets seized from Train
  < !- START disable copy paste -->