Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു; സ്‌റ്റേ പഞ്ചായത്ത് അംഗം കൂടിയായ ബി ജെ പി ജില്ലാ പ്രസിഡണ്ടിന്റെ ഹര്‍ജിയെ തുടര്‍ന്ന്

കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ബി ജെ പി ജില്ലാ പ്രസിഡണ്ട് Kasaragod, Kerala, news, BJP, Panchayath, District-Panchayath, District Panchayat's resolution against CAA stay by Court
കാസര്‍കോട്: (www.kasargodvartha.com 21.01.2020) കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പഞ്ചായത്ത് അംഗം കൂടിയായ ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്തിന്റെ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി പ്രമേയം അവതരിപ്പിക്കുന്നത് സ്റ്റേ ചെയ്തത്.

കാസര്‍കോട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍ ആണ് ജില്ലാ പഞ്ചായത്തില്‍ യു ഡി എഫ് പ്രമേയത്തിന് അനുമതി തേടി കത്ത് നല്‍കി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ ആണ് പിന്താങ്ങിക്കൊണ്ട് ഒപ്പിട്ടിരിക്കുന്നത്.


അഡ്വ. സജിത് വിശ്വനാഥന്‍ മുഖാന്തിരമാണ് ശ്രീകാന്ത് ഹൈക്കോടതിയെ സമീപിച്ചത്. ജില്ലാ പഞ്ചായത്തില്‍ അവതരിപ്പിക്കുന്ന പ്രമേയം നിയമവിരുദ്ധമാണെന്നും പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെ ജില്ലാ പഞ്ചായത്തിനെ ചോദ്യം ചെയ്യാനാവില്ലെന്നും ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ വരാത്ത വിഷയമാണിതെന്നും പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീകാന്ത് ഹൈക്കോടതിയെ സമീപിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, BJP, Panchayath, District-Panchayath, District Panchayat's resolution against CAA stay by Court
  < !- START disable copy paste -->