Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡല്‍ഹിയില്‍ എ എ പിയെ സഹായിക്കാന്‍ പിണറായിയെത്തുമോ?

ഫെബ്രുവരി എട്ടിന് നടക്കുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഇറക്കാന്‍ എ എ പി News, National, New Delhi, Top-Headlines, election, Capital-ON-Election-Hot-2020, Delhi CM Arvind Kejriwal launches action plan
ന്യൂഡല്‍ഹി: (www.kasargodvartha.com 20.01.2020) ഫെബ്രുവരി എട്ടിന് നടക്കുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഇറക്കാന്‍ എ എ പി തീരുമാനം. മലയാളികള്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ പിണറായി വിജയനെ രംഗത്തിറക്കി വിജയം കൈകളിലൊതുക്കാനാണ് തീരുമാനം. പൗരത്വ നിയമ ഭേദഗതിയില്‍ പിണറായി വിജയന് ലഭിച്ച രാഷ്ട്രീയ മേല്‍ക്കൈ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. മതേതര നിലപാട് സ്വീകരിക്കുന്നവരെയും പ്രചരണത്തിനിറക്കാന്‍ ആം ആദ്മി ആലോചിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പിനുള്ള 70 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. എ എ പിയുടെ 46 സിറ്റിംഗ് എം എല്‍ എമാര്‍ വീണ്ടും മത്സരിക്കും. കഴിഞ്ഞ തവണ ആറ് വനിതകള്‍ക്ക് സീറ്റ് നല്‍കിയപ്പോള്‍ ഇത്തവണ എട്ട് വനിതകള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. അരവിന്ദ് കെജ്രിവാള്‍ ന്യൂഡല്‍ഹിയില്‍ നിന്നാണ് മത്സരിക്കുക. ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ പത്പര്‍ ഗഞ്ചില്‍ നിന്നും മത്സരിക്കും. ഫെബ്രുവരി 11 ന് ഫലം പ്രഖാപിക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, New Delhi, Top-Headlines, election, Capital-ON-Election-Hot-2020, Delhi CM Arvind Kejriwal launches action plan
  < !- START disable copy paste -->