city-gold-ad-for-blogger

ചൈനയില്‍ നിന്നെത്തിയ 18 പേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ റിപോര്‍ട്ട് നല്‍കി; ഒരാളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്കയച്ചു, ഐസലോഷന്‍ വാര്‍ഡ് സജ്ജം

കാസര്‍കോട്: (www.kasaragodvartha.com 31.01.2020) ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളടക്കം 18 പേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ റിപോര്‍ട്ട് നല്‍കി. ഇതില്‍ ഒരാളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്കയച്ചു. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒരു പെണ്‍കുട്ടിയുടെ രക്തസാമ്പിള്‍ പരിശോധനയ്ക്കയച്ചത്. ഒരാള്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് തുറന്നിട്ടുണ്ട്.

ചൈനയില്‍ നിന്നെത്തുന്നവര്‍ ആശുപത്രികളില്‍ റിപോര്‍ട്ട് നല്‍കണമെന്ന് നേരത്തെ തന്നെ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. 28 ദിവസം വീട്ടില്‍ തന്നെ കഴിയണമെന്നും ആരുമായും സമ്പര്‍ക്കം പാടില്ലെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളോ രോഗ ലക്ഷണങ്ങളോ ഉണ്ടായാല്‍ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും മുന്നറിയിപ്പ് നല്‍കി.

ചൈനയില്‍ നിന്നെത്തിയ 18 പേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ റിപോര്‍ട്ട് നല്‍കി; ഒരാളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്കയച്ചു, ഐസലോഷന്‍ വാര്‍ഡ് സജ്ജം

ചൈനയില്‍ മരണം വിതച്ചുകൊണ്ട് അതിവേഗം ലോകമെങ്ങും പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് കേരളത്തിലും സ്ഥിരീകരിച്ചതോടെ  വ്യാപിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ ഭാഗങ്ങളിലും നിരീക്ഷണം ശക്തമാക്കി. ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ ഉള്‍പ്പെടെ 806 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Keywords: Kasaragod, Kerala, news, China, health, General-hospital, Report, Treatment, Coronavirus; 18 reached from China reported in General Hospital < !- START disable copy paste -->  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia