സിവില്‍ പോലീസ് ഓഫീസര്‍ തൂങ്ങിമരിച്ച നിലയില്‍

സിവില്‍ പോലീസ് ഓഫീസര്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: (www.kasargodvartha.com 11.01.2020) സിവില്‍ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ പേരേയം കൊടുവിള സ്വദേശിയായ സ്റ്റാലിനെ (52) യാണ് കൊല്ലം ഏഴുകോണ്‍ പോലീസ് സ്റ്റേഷനിലെ ജനറേറ്റര്‍ റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി സ്റ്റാലിന്‍ ജി ഡി ഡ്യൂട്ടിയിലുണ്ടായിരുന്നു. രാവിലെ കാണാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് ജനറേറ്റര്‍ റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂന്നു വര്‍ഷത്തിനിടെ കേരളത്തില്‍ 55 പോലീസുകാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്. ജോലി സമ്മര്‍ദവും മാനസിക പിരിമുറുക്കവുമാണ് വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകള്‍ക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, news, Kollam, Top-Headlines, Death, Hanged, Civil Police officer found dead hanged
  < !- START disable copy paste -->