Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരു വിമാനത്താവളത്തില്‍ ബോംബ്: പ്രതി ആദിത്യ റാവുവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് കുടുംബം

മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വെച്ച സംഭവത്തില്‍ പോലീസില്‍ കീഴടങ്ങിയ ആദിത്യ റാവുവിന്റെ മൊഴി കേട്ട് പോലീസ് ഞെട്ടി. ബോംബ് നിര്‍മിക്കാനുള്ള Mangalore, news, National, Top-Headlines, accused, Trending, Bomb in Mangaluru Airport: evidence collection with accused today
മംഗളൂരു: (www.kasargodvartha.com 23.01.2020) മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വെച്ച സംഭവത്തില്‍ പോലീസില്‍ കീഴടങ്ങിയ ആദിത്യ റാവുവിന്റെ മൊഴി കേട്ട് പോലീസ് ഞെട്ടി. ബോംബ് നിര്‍മിക്കാനുള്ള സാധന സാമഗ്രികള്‍ വാങ്ങിച്ചത് ഓണ്‍ലൈനിലൂടെയാണെന്നും നിര്‍മാണ വിദ്യ പഠിച്ചത് യൂട്യൂബ് നോക്കിയാണെന്നും ആദിത്യ റാവു ചോദ്യം ചെയ്യലില്‍ പോലീസിനോട് വ്യക്തമാക്കി. വിമാനത്താവളത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ ജോലി നിഷേധിച്ചതിനാലാണ് ബോംബ് വെച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞിരുന്നു.

അതേസമയം ബംഗളൂരുവില്‍ നിന്ന് മംഗളൂരുവില്‍ എത്തിച്ച പ്രതിയെ വ്യാഴാഴ്ച തെളിവെടുപ്പ് നടത്തും. ജോലി ചെയ്ത സ്ഥലത്തും താമസിച്ചിരുന്ന സ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തുക. ബോംബ് വെച്ചത് താനാണെന്ന് ആദിത്യറാവു സമ്മതിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പോലീസ് പറയുന്നത്. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍ ഇത് തീര്‍ത്തും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മാനസിക പ്രശ്‌നങ്ങളുള്ള ഒരാള്‍ യൂട്യൂബില്‍ നോക്കി ബോംബുണ്ടാക്കിയതെന്നാണ് പോലീസിനെ കുഴക്കുന്നത്. ഒപ്പം അതീവ സുരക്ഷാ മേഖലയായ മംഗളൂരു വിമാനത്താവളത്തിന്റെ ടിക്കറ്റ് കൗണ്ടര്‍ വരെ ഇയാള്‍ എങ്ങനെ എത്തി എന്നൊക്കെയാണ് പോലീസിനെ അലട്ടുന്ന ചോദ്യം. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mangalore, news, National, Top-Headlines, accused, Trending, Bomb in Mangaluru Airport: evidence collection with accused today
  < !- START disable copy paste -->