Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരു വിമാനത്താവളത്തിലെ ബോംബ്; കീഴടങ്ങിയത് എം ബി എ ബിരുദധാരി, കാരണം ജോലി നിഷേധിച്ചതിനാലെന്ന് വെളിപ്പെടുത്തല്‍

മംഗളൂരു വിമാനത്താവളത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗിനുള്ളില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ കീഴടങ്ങിയ യുവാവിനെ പോലീസ് Mangalore, news, Top-Headlines, National, Trending, Bomb found in Mangaluru Airport; accused is a MBA graduate
മംഗളൂരു: (www.kasargodvartha.com 22.01.2020) മംഗളൂരു വിമാനത്താവളത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗിനുള്ളില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ കീഴടങ്ങിയ യുവാവിനെ പോലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കി. കസ്റ്റഡിയിലുള്ളത് എം ബി എ ബിരുദധാരിയാണെന്നും വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ജോലി നിഷേധിച്ചതിനാലാണ് ബോംബ് വെച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. മണിപ്പാല്‍ സ്വദേശിയായ ആദിത്യ റാവുവാണ് ബംഗളൂരുവില്‍ കീഴടങ്ങിയത്.

2012 ലാണ് ആദിത്യ റാവു ജോലി തേടി ബംഗളൂരുവിലെത്തിയത്. ബംഗളൂരുവില്‍ റാവുവിന് സ്വകാര്യ ബാങ്കില്‍ ജോലി ലഭിച്ചു. വൈകാതെ തന്നെ മംഗളൂരുവിലേക്ക് തിരിച്ച് പോയ റാവു ആറ് മാസം സെക്യൂരിറ്റി ജീവനക്കാരന്റെ ജോലി നോക്കിയ ശേഷം ഉഡുപ്പിയിലെ ഒരു മഠത്തില്‍ പാചകക്കാരനായി. പിന്നീട് ബംഗളൂരുവിലെത്തി ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി നോക്കുന്നതിനിടെ അത് ഉപേക്ഷിച്ച് ബംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരന്റെ ജോലിക്കായി ശ്രമിച്ചു. എന്നാല്‍ രേഖകള്‍ കൃത്യമല്ലാത്തതിനാല്‍ ജോലി നിഷേധിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ബോംബ് വെച്ചതെന്നാണ് പോലീസിനോട് പ്രതി സമ്മതിച്ചത്.

നേരത്തെ ബംഗളൂരു വിമാനത്താവളത്തില്‍ ബോംബുണ്ടെന്ന വ്യാജ ഭീഷണി സന്ദേശം നല്‍കിയതിന് ആദിത്യറാവുവിനെ ആറ് മാസം തടവിന് ശിക്ഷിച്ചിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mangalore, news, Top-Headlines, National, Trending, Bomb found in Mangaluru Airport; accused is a MBA graduate
  < !- START disable copy paste -->