Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് നഗരസഭയ്ക്ക് ശരിക്കും എന്താണ് പണി; പൊട്ടിപ്പൊളിഞ്ഞ ഓടകള്‍, കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍

കാസര്‍കോട് നഗരസഭാ അധികൃതര്‍ക്ക് ശരിക്കും എന്താണ് പണിയെന്നാണ് നഗരത്തിലെത്തുന്നവര്‍ ഇപ്പോള്‍ ചോദിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ ഓടകളും
കാസര്‍കോട്: (www.kasargodvartha.com 01.01.2020) കാസര്‍കോട് നഗരസഭാ അധികൃതര്‍ക്ക് ശരിക്കും എന്താണ് പണിയെന്നാണ് നഗരത്തിലെത്തുന്നവര്‍ ഇപ്പോള്‍ ചോദിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ ഓടകളും കുമിഞ്ഞുകൂടിയ മാലിന്യങ്ങളുമാണ് നഗരത്തില്‍ എല്ലായിടത്തും കാണുന്നത്. ഒരു ഓടകള്‍ പോലും നന്നാക്കാന്‍ കഴിയാതെ അധികാര സോപാനത്തില്‍ ഇരിക്കുന്നവര്‍ മാലിന്യങ്ങള്‍ പോലും കൃത്യമായി നീക്കം ചെയ്യുന്നില്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയും ജൈവ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുകയും ചെയ്യേണ്ടതാണെങ്കിലും നഗരവാസികള്‍ക്ക് അതൊന്നും ബാധകമല്ലെന്നാണ് നഗരത്തില്‍ കുമിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ തെളിയിക്കുന്നത്.

പുരോഗതിയിലേക്ക് നാട് കുതിക്കുമ്പോഴും കാസര്‍കോട് നഗരസഭയില്‍ കാര്യങ്ങളൊന്നും നേരേ ചൊവ്വേ നടക്കുന്നില്ല. ഓവുചാലുകളുടെ പണി ട്രാഫിക് സര്‍ക്കിളില്‍ നിന്നും ആരംഭിച്ചിട്ടുണ്ടെങ്കിലും അത് പാതിവഴിയില്‍ തന്നെ കിടക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ ഓവുചാലുകള്‍ ഇടയ്ക്കിടെ മാധ്യമങ്ങളില്‍ വാര്‍ത്തയാകുമ്പോള്‍ മാത്രം അറ്റകുറ്റപ്പണി ചെയ്ത് കൈകഴുകുകയാണ് ചെയ്യുന്നത്.

പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും പഴയ പ്രസ് ക്ലബ് ജംഗ്ഷനിലേക്ക് പോകുന്ന ഭാഗങ്ങളിലെല്ലാം ഓവുചാലുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കെ പി ആര്‍ റാവു റോഡിലും ഓവുചാലുകള്‍ പൊളിഞ്ഞുകിടക്കുന്നുണ്ട്. കാസര്‍കോട്ടെ ഗതാഗതക്കുരുക്കിനും ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. നേരത്തെ ജില്ലാ കലക്ടര്‍ കാസര്‍കോടിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതും ആരംഭിച്ചിട്ടില്ല.


ഒരു നഗരത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ നല്ല ഓവുചാലും, മാലിന്യ രഹിത സ്ഥലങ്ങളുമാണ്. കാസര്‍കോട് നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകള്‍ കത്താതായിട്ട് മാസങ്ങള്‍ കഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ടെന്‍ഡര്‍ നടപടി ആരംഭിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഇതുവരെ തെരുവുവിളക്ക് കത്തിക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Kasaragod-Municipality,
  < !- START disable copy paste -->