Join Whatsapp Group. Join now!
Aster MIMS 10/10/2023

കഞ്ചാവ് കടത്തിയ വാന്‍ അപകടത്തില്‍പെട്ടത് പോലീസിനെ കണ്ട് അമിത വേഗതയില്‍ ഓടിച്ചപ്പോള്‍; പിടിയിലായത് കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനി, കൂട്ടാളികളെ തിരയുന്നു

കഞ്ചാവ് കടത്തിയ വാന്‍ അപകടത്തില്‍ പോലീസിനെ കണ്ട് അമിത വേഗതയില്‍ ഓടിച്ചു പോയപ്പോള്‍. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ Kasaragod, Kerala, news, Ganja, Top-Headlines, Ganja seized, Police, Behind story of Ganja seized
കാസര്‍കോട്: (www.kasargodvartha.com 15.01.2020) കഞ്ചാവ് കടത്തിയ വാന്‍ അപകടത്തില്‍പെട്ടത് പോലീസിനെ കണ്ട് അമിത വേഗതയില്‍ ഓടിച്ചു പോയപ്പോള്‍. ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിടിയിലായത് പത്തനംതിട്ട സ്വദേശിയും എറണാകുളം കളമശ്ശേരിയിൽ  താമസക്കാരനുമായ ആല്‍വിന്‍ എന്ന ഫായിസ് അമീന്‍ (28) ആണ്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു. മായിപ്പാടി പാലത്തിന് സമീപം പോലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് മീന്‍ ലോറി ഇതുവഴി കടന്നുപോയത്. സംശയം തോന്നി ലോറിയെ പോലീസ് പിന്തുടര്‍ന്നതോടെ വാന്‍ മായിപ്പാടി ഡയറ്റിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ഇതോടെ ഡയറ്റിന്റെ മതിലിടിച്ച് തകര്‍ത്ത് വാന്‍ നിന്നു. വാനിലുണ്ടായിരുന്ന രണ്ടു പേരും എസ്‌കോര്‍ട്ടായി ബൈക്കില്‍ വന്ന യുവാവും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

രണ്ടു പേര്‍ പട്‌ള ഭാഗത്തേക്കും ഒരാള്‍ മായിപ്പാടി കൊട്ടാരം ഭാഗത്തേക്കുമാണ് ഓടിയത്. ഓടുന്നത് കണ്ട് നാട്ടുകാരുടെ സഹായത്തോടെ പോലീസ് യുവാവിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വാഹനം പരിശോധിച്ചപ്പോഴാണ് ഒഴിഞ്ഞ ബോക്‌സിനടിയില്‍ കഞ്ചാവ് പൊതികള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് രക്ഷപ്പെട്ടവരെന്നാണ് സംശയം. രക്ഷപ്പെട്ടവരില്‍ ഒരാള്‍ കാസര്‍കോട് സ്വദേശിയും മറ്റൊരാള്‍ എറണാകുളം സ്വദേശിയുമാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്.



Kasaragod, Kerala, news, Ganja, Top-Headlines, Ganja seized, Police, Behind story of Ganja seized

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Ganja, Top-Headlines, Ganja seized, Police, Behind story of Ganja seized
  < !- START disable copy paste -->