Join Whatsapp Group. Join now!
Aster MIMS 10/10/2023

ആന്ധ്രാ ബാങ്ക് മുന്‍ ചെയര്‍മാന്‍ ഡോ. ബി വസന്തന്‍ അന്തരിച്ചു

ആന്ധ്രാ ബാങ്ക് മുന്‍ ചെയര്‍മാനും വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകനുമായ വെള്ളിക്കോത്ത് സ്വദേശി ഡോ. ബി വസന്തന്‍ (75) അന്തരിച്ചു. Kasaragod, Kerala, news, Kanhangad, Missing, Death, Obituary, Andhra Bank Ex Chairman Dr. B Vasanthan passes away
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.01.2020) ആന്ധ്രാ ബാങ്ക് മുന്‍ ചെയര്‍മാനും വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകനുമായ വെള്ളിക്കോത്ത് സ്വദേശി ഡോ. ബി വസന്തന്‍ (75) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ആറു വര്‍ഷത്തോളമായി ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ മംഗളൂരു താരാ ക്ലിനിക്കിലാണ് അന്തരിച്ചത്. മംഗളൂരു കദ്രി ടെമ്പിള്‍ റോഡിലെ ദേവ് പ്ലാസ അപ്പാര്‍ട്മെന്റിലായിരുന്നു താമസം. സംസ്‌കാരം മംഗളൂരുവില്‍ നടക്കും. ഭാര്യ: അരുണ വസന്തന്‍. മക്കള്‍: അഞ്ജു (ബാംഗ്ലൂര്‍), ശ്രീകാന്ത് (ഹോങ്കോങ്), മരുമകള്‍: സീമ (ഹോങ്കോങ്). സഹോദരങ്ങള്‍:  ഗോപാല്‍ ഷേണായ് (വെള്ളിക്കോത്ത്). പരേതരായ അനന്തപത്മനാഭ ഷേണായ്, ഹരീഷ് ഷേണായ്.

കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാസര്‍കോട് ഗവ കോളജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം 1968 ലാണ് ഇദ്ദേഹം സിന്‍ഡിക്കേറ്റ് ബാങ്ക് കാഞ്ഞങ്ങാട് ശാഖയില്‍ ഓഫീസറായി ചേര്‍ന്നത്. പിന്നീട് ജനറല്‍ മാനേജരായി. 1998ല്‍ ആന്ധ്ര ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയി. 2000ല്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ആയി. 2003 ല്‍ ഇവിടെ നിന്നു പിരിഞ്ഞു. ആന്ധ്ര ബാങ്ക് ചെയര്‍മാന്‍ ആയിരിക്കെയാണ് കിഴക്കേ വെള്ളിക്കോത്ത് കേന്ദ്രീകരിച്ച് വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടും ജി എം ആര്‍ ഫൗണ്ടേഷന്റെ സഹായത്തോടെ വെള്ളിക്കോത്ത് സൗജന്യ ക്ലിനിക്കും തുടങ്ങിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Kanhangad, Missing, Death, Obituary, Andhra Bank Ex Chairman Dr. B Vasanthan passes away
  < !- START disable copy paste -->