Join Whatsapp Group. Join now!
Aster MIMS 10/10/2023

ദീര്‍ഘദൂര യാത്രാ ബസിനെ ഓവര്‍ടേക്ക് ചെയ്യുകയായിരുന്ന കാര്‍ എതിര്‍വശത്തുനിന്ന് വന്ന ടൂറിസ്റ്റ് ബസിന്റെ ഇടയില്‍ പെട്ടു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച ശേഷം

Kerala, Malappuram, news, Accidental Death, Car-Accident, Bus-accident, Kozhikode, Accident: 2 die ദീര്‍ഘദൂര യാത്രാ ബസിനെ മറികടക്കുന്നതിനിടെ കാര്‍ എതിര്‍വശത്തുനിന്ന് വന്ന ടൂറിസ്റ്റ് ബസിന്റെ ഇടയില്‍ പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ചങ്കുവെട്ടി കോഴിച്ചെനയില്‍
കോട്ടക്കല്‍: (www.kasargodvartha.com 09.01.2020) ദീര്‍ഘദൂര യാത്രാ ബസിനെ മറികടക്കുന്നതിനിടെ കാര്‍ എതിര്‍വശത്തുനിന്ന് വന്ന ടൂറിസ്റ്റ് ബസിന്റെ ഇടയില്‍ പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ചങ്കുവെട്ടി കോഴിച്ചെനയില്‍ പത്രവുമായി പോവുകയായിരുന്ന കാറാണ് ബസുകള്‍ക്കിടയില്‍പെട്ട് അപകടമുണ്ടായത്. കാര്‍ യാത്രികരായ ഗുരുവായൂര്‍ ഇരിങ്ങാവൂര്‍ സ്വദേശി ഇര്‍ഷാദ്, ഹക്കീം എന്നിവരാണ് മരിച്ചത്.



വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ മേലേ കോഴിച്ചെന പള്ളിക്കു സമീപമായിരുന്നു അപകടം. പത്രവുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കാര്‍. ദീര്‍ഘദൂര യാത്രാ ബസിനെ മറികടക്കുകയായിരുന്ന കാര്‍ എതിര്‍വശത്തുനിന്ന് വന്ന ടൂറിസ്റ്റ് ബസിന്റെ ഇടയില്‍ അകപ്പെടുകയായിരുന്നു.

പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് ഇരുവരേയും പുറത്തെടുത്തത്. ഒരാള്‍ തല്‍ക്ഷണം തന്നെ മരിച്ചിരുന്നു.



Keywords: Kerala, Malappuram, news, Accidental Death, Car-Accident, Bus-accident, Kozhikode, Accident: 2 die