city-gold-ad-for-blogger

മാലിന്യമില്ലാത്ത ജില്ല: 'സിവാക' പദ്ധതിയുമായി അധികൃതര്‍

കാസര്‍കോട്: (www.kasargodvartha.com 02.01.2020) കാസര്‍കോടിനെ മാലിന്യമില്ലാത്ത ജില്ലയാക്കി മാറ്റാനൊരുങ്ങി അധികൃതര്‍. ജില്ലയിലെ മുഴുവന്‍ മാലിന്യങ്ങളും ഒരു കേന്ദ്രത്തിലെത്തിച്ച് സംസ്‌കരിക്കുന്ന അത്യാധുനിക സംവിധാനമാണിത്. ഈ ദൗത്യത്തിന് 'സിവാക' എന്നാണ് പേരിട്ടിരിക്കുന്നത്. 2021 ല്‍ പദ്ധതി സാക്ഷാല്‍കരിക്കാനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് നല്‍കിയ പ്രൊപ്പോസലിന് അനുമതി ലഭിച്ചാലുടന്‍ 'സിവാക' പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ ലക്ഷ്യത്തിലെത്തിക്കുമെന്ന് കലക്ടര്‍ ഡോ. ഡി സജിത്ബാബു പറഞ്ഞു.

എന്തിനെയും ഉയര്‍ന്ന താപനിലയില്‍ വിഘടിപ്പിച്ച് ഊര്‍ജമാക്കി മാറ്റുന്ന 'പൈറോലിസിസ്' ടെക്നോളജിയാണ് ഇതിനായി ഉപയോഗിക്കുക. വിദേശരാജ്യങ്ങളില്‍ ഇത് വിജയം കണ്ടിട്ടുണ്ട്. പഞ്ചായത്ത്/ മുനിസിപ്പല്‍ വാര്‍ഡുകളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഒറ്റ കേന്ദ്രത്തിലെത്തിച്ച് ഇതിലൂടെ സംസ്‌കരിക്കും. ഇതിനായി കയ്യൂര്‍ ചീമേനി പഞ്ചായത്തില്‍ പത്തേക്കര്‍ സ്ഥലം വിട്ടുനല്‍കും. കമ്പനിയെ ഏല്‍പിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതിനുള്ള മുഴുവന്‍ ചെലവും കമ്പനി വഹിക്കും. മാലിന്യങ്ങള്‍ ഉല്‍പാദന കേന്ദ്രത്തില്‍നിന്നും സംസ്‌കരണ യൂണിറ്റിലെത്തിക്കുന്ന ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കണം. പഞ്ചായത്ത്/ മുനിസിപ്പല്‍ പ്രസിഡന്റുമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സമിതിയാകും മേല്‍നോട്ടം. കലക്ടറാണ് സമിതി ചെയര്‍മാന്‍.

മാലിന്യമില്ലാത്ത ജില്ല: 'സിവാക' പദ്ധതിയുമായി അധികൃതര്‍

26.17 കോടി രൂപയാണ് ആദ്യവര്‍ഷം ചെലവ് പ്രതീക്ഷിക്കുന്നത്. മുഴുവന്‍ വാര്‍ഡുകളിലും നാല് ഡസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും. ഹരിതകര്‍മസേന അംഗങ്ങള്‍ മാലിന്യം ശേഖരിച്ച് ഇതില്‍ നിക്ഷേപിക്കും.രാത്രിയിലാണ് സംസ്‌കരണനത്തിനുള്ള എല്ലാ പ്രക്രിയകളും നടക്കുക. രാത്ി ഏഴിന് മുമ്പായി ഒമ്പത് പ്രധാന സ്ഥലങ്ങളില്‍ സ്ഥാപിച്ച ഡസ്റ്റ്ബിന്നുകളിലേക്ക് ഇവ പിക്കപ് ട്രക്കിലെത്തിക്കും. രാത്രി പത്തിന് ശേഷം വലിയ ട്രക്കുകളില്‍ മാലിന്യ സംസ്‌കരണ യൂണിറ്റിലെത്തിക്കും. ഓക്സിജന്‍ ഇല്ലാതെ ഉയര്‍ന്ന താപനിലയില്‍ മാലിന്യം സംസ്‌കരിക്കുന്നതിനാല്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാകില്ല. പുറന്തള്ളപ്പെടുന്ന അസംസ്‌കൃത വസ്തുക്കളെല്ലാം ഉപയോഗിക്കാം.

ആക്ടിവേറ്റഡ് കാര്‍ബണ്‍ (ചിരട്ടക്കരി പോലുള്ള ഉല്‍പന്നം), ബയോ ഡീസല്‍, സിന്തറ്റിക് കാര്‍ബണ്‍ എന്നിവയാണ് ഇതിലൂടെ ലഭിക്കുക. സിന്തറ്റിക് കാര്‍ബണിനെ വൈദ്യുതോര്‍ജമാക്കി മാറ്റും. ബയോ ഡീസല്‍ വില്‍ക്കാനാകും. പുകയോ ദുര്‍ഗന്ധമോ ഉണ്ടാകാത്തതിനാല്‍ പരിസരവാസികള്‍ക്കോ പ്രകൃതിക്കോ ദോഷമുണ്ടാകില്ല. പ്ലാന്റിനൊപ്പം കുട്ടികളുടെ പാര്‍ക്ക് പ്രഭാതസവാരിക്കുള്ള സൗകര്യം പൂന്തോട്ടം, ഫുഡ്കോര്‍ട്ട് എന്നിവയുമൊരുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->  
Keywords: News, Kerala, kasaragod, waste, District Collector, Kayyur, cheemeni, A waste-free district: Authorities plan sevaka project

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia