Join Whatsapp Group. Join now!
Aster MIMS 10/10/2023

ബോവിക്കാനത്ത് ബിജെപി പൊതുയോഗ സമയത്ത് കടകളടച്ച് പ്രതിഷേധം, കേരളം കാശ്മീരാക്കാനുള്ള നീക്കമെന്ന് എ.പി.അബ്ദുല്ലക്കുട്ടി

കേരളത്തെ കാശ്മീരാക്കാനുള്ള നീക്കമാണ് ബോവിക്കാനത്ത് ബിജെപി പൊതുയോഗം നടക്കുന്ന സമയത്ത് News, Kasaragod, Kerala, BJP, A P Abdulla kutty,
കാസര്‍കോട്:(www.kasargodvartha.com 17/01/2020) കേരളത്തെ കാശ്മീരാക്കാനുള്ള നീക്കമാണ് ബോവിക്കാനത്ത് ബിജെപി പൊതുയോഗം നടക്കുന്ന സമയത്ത് ഭീഷണിപ്പെടുത്തി കടകളടപ്പിച്ചതിന് പിന്നിലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി.അബ്ദുല്ലക്കുട്ടി പറഞ്ഞു. പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാനായി ബിജെപി ഉദുമ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

News, Kasaragod, Kerala, BJP, A P Abdulla kutty,A P abdulla kutty on merchan strike in bovikanam

സാധാരണക്കാരായ വ്യാപാരികള്‍ക്കും ആഴ്ചചന്തക്കാര്‍ക്കും ഇതിലൂടെ വന്‍ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. അവരുടെ ശാപത്തില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒറ്റപ്പെട്ട് ഇല്ലാതാകുമെന്നതില്‍ തര്‍ക്കമില്ല. ജനാധിപത്യ രീതിയില്‍ പൊതുയോഗം നടത്തുമ്പോള്‍ എന്തിനാണ് അത് കേള്‍ക്കുന്നതില്‍ നിന്ന് നിഷ്‌കളങ്കരായ സാധാരണക്കാരെ ഭീഷണിപ്പെടുത്തി കാശ്മീര്‍ മോഡല്‍ കടയടപ്പ് നടത്തി അകറ്റിനിര്‍ത്തുന്നത്. ഇടത് വലത് മുന്നണികള്‍ നടത്തുന്ന നുണപ്രചരണമാണെന്നതിന്റെ തെളിവാണ് സാധാരണക്കാരെ കഴിഞ്ഞ ദിവസം കടകള്‍ കയറിയും പേടിപ്പിച്ച് കൊണ്ടും നഗരത്തില്‍ നിന്ന് അകറ്റിയത്. ഭീഷണിപ്പെടുത്തിയും കടയടച്ചും നടത്തുന്ന ജിഹാദി സമരം ദേശീയ ധാരയില്‍ നിന്ന് മുസ്ലീങ്ങളെ അകറ്റുകയാണ് ചെയ്യുന്നത്.

ഭാരതത്തിലുള്ളത് പോലുള്ള മതസ്വാതന്ത്ര്യം പോലും ഇസ്ലാമിക രാജ്യങ്ങളിലില്ല. ഹിന്ദു ഭൂരിപക്ഷമുള്ളടത്തോളം ഇന്ത്യ മതരാഷ്ട്രമാവില്ല. ഭാരതത്തിന്റെ മതേതരത്വത്തിന് കാരണം ഹിന്ദു സംസ്‌കാരമാണ്. ഈ രാജ്യത്തിന്റെ ഭദ്രതയ്ക്കും കെട്ടുറപ്പിനും അതാണ് കാരണം. മനുഷ്യക്കുരുതിയാണ് ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനിലും, ബംഗ്ലാദേശിലും നടക്കുന്നത്. നിയമവുംവകുപ്പും അറിയുന്ന ഒരാളെ ഗവര്‍ണറായി കേന്ദ്രം അയച്ചിട്ടുണ്ട്, അതാണ് ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്രത്തിന്റെ ശക്തി കേരള ഗവര്‍ണറിലൂടെ അറിയാം.

കുത്തുപറമ്പ് സമരം പോലെ പാവപ്പെട്ട മുസ്ലീം യുവാക്കളെ കൊലയ്ക്ക് കൊടുക്കുന്ന സമരമാണ് രാജ്യത്ത് നടക്കുന്നത്. എല്ലാ രാജ്യത്തും പൗരത്വ രജിസ്റ്റര്‍ ഉണ്ട്. ഇന്ത്യയിലുംഎന്‍ആര്‍സി നടപ്പാക്കണം. ബംഗ്ലാദേശികള്‍ക്ക് റേഷന്‍ കാര്‍ഡ് കൊടുത്ത് അവരെ വോട്ടര്‍മാരാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും അതിന് അനുവദിക്കരുതെന്ന് അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ടി.പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്ക്, സമിതിയംഗങ്ങളായ രവീശ തന്ത്രി കുണ്ടാര്‍, അഡ്വ. ബി.രവീന്ദ്രന്‍,ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.ശ്രീകാന്ത്, വൈസ് പ്രസിഡണ്ടുമാരായ നഞ്ചില്‍ കുഞ്ഞിരാമന്‍, എം.ജനനി, ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, കമ്മറ്റിയംഗം ചന്ദ്രന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എന്‍.ബാബുരാജ്, ജയന്‍ മാനടുക്കം, സെക്രട്ടറി സി.ജയകൃഷ്ണന്‍, മൂളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് മധുസൂധനന്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ദിലീപ് പള്ളഞ്ചി തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kasaragod, Kerala, BJP, A P Abdulla kutty,A P abdulla kutty on merchan strike in bovikanam