Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാന കണ്ണികളായ 2 പേര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ പിടിയില്‍

കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാന കണ്ണികളായ രണ്ടു പേര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ Kasaragod, Kerala, news, Kannur, Top-Headlines, Ganja, Ganja seized, 2 arrested with Ganja
തളിപ്പറമ്പ്: (www.kasargodvartha.com 04.01.2020) കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാന കണ്ണികളായ രണ്ടു പേര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ പിടിയിലായി. മലപ്പുറം തിരുരങ്ങാടി സ്വദേശി ഖമറുദ്ദീന്‍, കുറുമാത്തൂര്‍ സ്വദേശി ജാഫര്‍ എന്നിവരെയാണ് ആറു കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. സംഘം സഞ്ചരിച്ച കാറും എക്‌സൈസ് പിടിച്ചെടുത്തു.


രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് സഹകരണ ആശുപത്രി പരിസരത്തു വെച്ചാണ് സംഘത്തെ പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് രണ്ടു ലക്ഷം രൂപ വില വരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉത്തരകേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ എക്‌സൈസിനോട് വെളിപ്പെടുത്തി.

ജാഫര്‍ നേരത്തെയും കഞ്ചാവുമായി പിടിയിലായിരുന്നു. ഇവരുടെ സംഘത്തിലെ കൂടുതല്‍ പേരെ പിടികൂടാനായി അന്വേഷണം നടത്തിവരികയാണെന്ന് എക്‌സൈസ് അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Kannur, Top-Headlines, Ganja, Ganja seized, 2 arrested with Ganja
  < !- START disable copy paste -->