Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇലകള്‍ പറിക്കുന്നതിനിടെ കാല്‍വഴുതി കുളത്തില്‍ വീണ് യുവാവ് മരിച്ചു

ഇലകള്‍ പറിക്കുന്നതിനിടെ കാല്‍വഴുതി കുളത്തില്‍ വീണ് യുവാവ് മരിച്ചു. മിയാപദവ് ബാളിയൂരിലെ പരേതനായ നാരായണന്‍ - കല്യാണി ദമ്പതികളുടെ ഏക മകന്‍ ദാമോദരന്‍ (25) ആണ് മരിച്ചത് news, kasaragod, Kerala, Manjeshwaram, Death, Youth,
മഞ്ചേശ്വരം: (www.kasargodvartha.com 10.12.2019) ഇലകള്‍ പറിക്കുന്നതിനിടെ കാല്‍വഴുതി കുളത്തില്‍ വീണ് യുവാവ് മരിച്ചു. മിയാപദവ് ബാളിയൂരിലെ പരേതനായ നാരായണന്‍ - കല്യാണി ദമ്പതികളുടെ ഏക മകന്‍ ദാമോദരന്‍ (25) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.


പജങ്കാറിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങിന്‍ തൈക്ക് വളം ഇടുന്നതിനായി ഇലകള്‍ പറിക്കുന്നതിനിടെയാണ് കാല്‍വഴുതി കുളത്തില്‍ വീണത്. കൂടെയുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. കൂലിപ്പണിക്കാരനാണ് ദാമോദരന്‍.

keywords:news, kasaragod, Kerala, Manjeshwaram, Death, Youth, Youth drowned to death