Join Whatsapp Group. Join now!
Aster MIMS 10/10/2023

വാഹനാപകടം സംബന്ധിച്ച പരാതിയില്‍ യുവതിയെ അപമാനിച്ചു; ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍

വാഹനാപകടം സംബന്ധിച്ച പരാതി അന്വേഷിക്കുന്നതിനിടെ ആര്യനാട് പോലീസ് അപമാനിച്ചതായുളള യുവതിയുടെ പരാതിയില്‍ നെടുമങ്ങാട് പോലീസിനോട് റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍ Kerala, Thiruvananthapuram, News, Vehicle, Accident, DYSP, complaint, Police, Women Insulting by police, Women Commission seeking report to DYSP
തിരുവനന്തപുരം: (www.kasargodvartha.com 09.12.2019) വാഹനാപകടം സംബന്ധിച്ച പരാതി അന്വേഷിക്കുന്നതിനിടെ ആര്യനാട് പോലീസ് അപമാനിച്ചതായുളള യുവതിയുടെ പരാതിയില്‍ നെടുമങ്ങാട് പോലീസിനോട് റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍. തിരുവനന്തപുരത്ത് നടന്ന അദാലത്തില്‍ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാലാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

അപകടവുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് ലഭ്യമാക്കേണ്ട കേസില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുമ്പോഴും ആര്യനാട് പോലീസ് പരാതിക്കാരിയായ യുവതിയെ പല തവണ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായും പിന്നീട് ഒട്ടേറെ തവണ വീട്ടിലെത്തി നാട്ടുകാരുടെ മുന്നില്‍ അപമാനിച്ചതായും പരാതിയിലുണ്ട്. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

Kerala, Thiruvananthapuram, News, Woman,  Vehicle, Accident, DYSP, complaint, Police, Women Insulting by police, Women Commission seeking report to DYSP

അദാലത്തില്‍ കുടുംബപ്രശ്‌നങ്ങളും സ്വത്ത് തര്‍ക്കങ്ങളുമാണ് കൂടുതലും പരിഗണിച്ചത്. അദാലത്തിന് കമ്മീഷന്‍ അംഗങ്ങളായ ഇ എം രാധ, അഡ്വ. എം എസ് താര, ഡയറക്ടര്‍ വി യു കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ രമ, അഭിഭാഷകര്‍, കൗണ്‍സലര്‍മാര്‍ എന്നിവരും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Woman,  Vehicle, Accident, DYSP, complaint, Police, Women Insulting by police, Women Commission seeking report to DYSP