Join Whatsapp Group. Join now!
Aster MIMS 10/10/2023

റോഡ് പ്രവൃത്തിക്കിടെ തിളയ്ക്കുന്ന ടാര്‍ ദേഹത്തു വീണു; രണ്ടു തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

ഉപ്പളയ്ക്കു സമീപം റോഡ് നവീകരണ പ്രവൃത്തിക്കിടെ തിളയ്ക്കുന്നkasaragod, news, Kerala, Road, Injured, hospital
കാസര്‍കോട്: (www.kasargodvartha.com 10.12.2019) ഉപ്പളയ്ക്കു സമീപം റോഡ് നവീകരണ പ്രവൃത്തിക്കിടെ തിളയ്ക്കുന്ന ടാര്‍ ദേഹത്തു വീണു കര്‍ണാടക സ്വദേശികളായ രണ്ടു തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. കര്‍ണാടക ബെള്ളാരയിലെ പ്രവീണ്‍ (28), കൊപ്പളയിലെ സന്തോഷ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും ചെര്‍ക്കളയിലെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ചൂടേറിയ ടാര്‍ കോരി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

സന്തോഷിന്റെ രണ്ടു കാലുകള്‍ക്കും ഒരു കൈക്കുമാണ് പരിക്കേറ്റത്. ഇരുവരേയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടയില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതെന്ന ആരോപണം ശക്തമായിരിക്കുകയാണ്. ടാറിംഗ് പ്രവൃത്തിക്കിടയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എടുക്കാത്തതാണ് ഇത്തരത്തില്‍ പരിക്കു പറ്റാന്‍ കാരണമായത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kasaragod, News, Kerala, Road, Injured, Hospital, Two workers suffered burns In Kasaragod