Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗവേഷണ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം; തുളു ദേശീയ സെമിനാര്‍ സമാപിച്ചു

കേരള തുളു അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നെല്ലിക്കുന്ന് ലളിതകലാ സദനത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ Kasaragod, news, Seminar, Udupi, Tulu national seminar ends
കാസര്‍കോട്: (www.kasaragodvartha.com 18.12.2019) കേരള തുളു അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നെല്ലിക്കുന്ന് ലളിതകലാ സദനത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ സമാപിച്ചു. തുളു ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഉന്നമനത്തിന് എഴുത്തുകാര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ദേശീയ സെമിനാര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ദ്രാവിഡ ഭാഷയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് പ്രഖ്യാപനമായി.

ഉഡുപ്പി, ദക്ഷിണ കാനറ, കാസര്‍കോട് ജില്ലകളിലെ 20 ലക്ഷം ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയാണ് തുളു. രണ്ടായിരത്തോളം വര്‍ഷത്തെ സാംസ്‌കാരിക പാരമ്പര്യവും തനിമയും നാടോടി കലാരൂപങ്ങളും വ്യാകരണവും സാഹിത്യസൃഷ്ടികളും തുളുവില്‍ ഉണ്ട്. തുളു ഗവേഷണ സാധ്യതകളെക്കുറിച്ച് സംസാരിച്ച വിദഗ്ധര്‍ ഈ ഭാഷയുടെ ഉന്നമനത്തിന് ഏറെ സാധ്യതകള്‍ ഉണ്ടെന്നഭിപ്രായപ്പെട്ടു.


തുളു ലിപി പരിഷ്‌കരണത്തിന് വിധേയമാക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നു. നിരവധി താളിയോലഗ്രന്ഥങ്ങളും ശിലാ ലിഖിതങ്ങള്‍ രേഖകളും നാടോടി കലാരൂപങ്ങളും തുളുവില്‍ ഉണ്ട്. ഇവ പ്രയോജനപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു.

സമാപന പരിപാടി, കേരള തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് എം സാലിയാന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ സി എച്ച് കുഞ്ഞമ്പു സമ്മാന ദാനം നിര്‍വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മലാര്‍ ജയറാം സമാപന പ്രസംഗം നടത്തി. എന്‍മകജെ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആഇഷ പെര്‍ള, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂദനന്‍, എം എം ശങ്കര്‍ റൈ മാസ്റ്റര്‍, യോഗീഷ് റാവു ചിഗുറുപാദെ, ഹുസൂര്‍ ശിരസ്തദാര്‍ കെ നാരായണന്‍, കേരള തുളു അക്കാദമി മെമ്പര്‍മാരായ ബാലകൃഷ്ണ ഷെട്ടിഗാര്‍, ശാലിനി,  വിശ്വനാഥ കുദുര്‍ എന്നിവര്‍ സംസാരിച്ചു.

സെമിനാറിനോടനുബന്ധിച്ച് യക്ഷഗാന പദങ്ങള്‍, ജനപദ നൃത്തം തുടങ്ങിയവ അരങ്ങേറി. സെമിനാറിന്റെ ഭാഗമായി നടന്ന തുളു ലിപി ശില്പശാലയില്‍ ബെംഗളുരു എഴുത്തുകാരി പ്രൊഫ. സുകന്യ ബി അധ്യക്ഷത വഹിച്ചു. തുളു ലിപി പുസ്തകം പ്രസിദ്ധീകരിച്ചു. കര്‍ണാടക തുളു സാഹിത്യ അക്കാദമി മുന്‍ മെമ്പര്‍ വിദ്യാശ്രീ എസ് ഉള്ളാല്‍ തുളു ലിപി പരിചയപ്പെടുത്തി. കേരള തുളു അക്കാദമി മെമ്പര്‍ രാജീവി കളിയൂര്‍, സജിതാ റൈ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്നു നടന്ന സെമിനാറില്‍, മുതിര്‍ന്ന സാഹിത്യകാരന്‍ കെ വി കുമാരന്‍ അധ്യക്ഷത വഹിച്ചു. തുളു ഗവേഷകന്‍ ഡോ. രാജേഷ് ബെജ്ജംഗള പ്രഭാഷണം നടത്തി. കേരള തുളു അക്കാദമി മെമ്പര്‍ എസ് നാരായണ ഭട്ട് സംസാരിച്ചു. തുളു ഗവേഷണ സാധ്യതകള്‍ എന്ന ചര്‍ച്ചയില്‍ കാസര്‍കോട് ഗവ. കോളജ് പ്രൊഫസര്‍ ഡോ. രത്നാകര മല്ലമുലെ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ യതീഷ് കുമാര്‍ റൈ, ഹരികൃഷ്ണ പോറ്റി എറണാകുളം, തുളു ഗവേഷകന്‍ കേശവ് ഷെട്ടി അഡൂര്‍, തുളു ഫോക്ലോര്‍ കലാകാരന്‍ ശങ്കര്‍ സ്വാമി കൃപ, മലയാള തുളു ഗവേഷകന്‍ ജയരാജ്, തുളു ഗവേഷക അക്ഷതാ റൈ വളമലെ, കേരള തുളു അക്കാദമി മെമ്പര്‍മാരായ ഗീതാ വി സാമാനി, എം ജി നാരായണ റാവു സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, news, Seminar, Udupi, Tulu national seminar ends    < !- START disable copy paste -->