Join Whatsapp Group. Join now!
Aster MIMS 10/10/2023

വിദ്യാര്‍ത്ഥികളെ വേട്ടയാടുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കാസര്‍കോട്ട് ഏറനാട് എക്‌സ്പ്രസ് തടഞ്ഞു; റെയില്‍വേ സ്റ്റേഷനിലേക്ക് വിദ്യാര്‍ത്ഥികളുടെ ലോംഗ് മാര്‍ച്ചും; മോദി നീങ്ങുന്നത് ഹിറ്റ്ലറുടെ വഴിയില്‍: പി കരുണാകരന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികളെ വേട്ടയാടുന്ന Kerala, news, kasaragod, Top-Headlines, SFI, Train, Government, Students, CPM, Train blocked by SFI activist
കാസര്‍കോട്: (www.kasargodvartha.com 16.12.2019) പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികളെ വേട്ടയാടുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക് ലോംഗ് മാര്‍ച്ച് നടത്തി. സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ മംഗളൂരുവിലേക്ക് പോകുന്ന ഏറനാട് എക്സ്പ്രസ് തടഞ്ഞു. ട്രെയിന്‍ തടഞ്ഞ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

എസ്എഫ്ഐ വടക്കന്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ വിദ്യാനഗറില്‍നിന്ന് പ്രകടനമായി റെയില്‍വേ സ്റ്റേഷനിലേക്ക് നീങ്ങിയത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആര്‍എസ്എസ് അജണ്ട അംഗീകരിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കി.

പ്രതിഷേധ സമരം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. ഹിറ്റ്ലര്‍ ജര്‍മനിയില്‍ നടപ്പാക്കിയ വംശഹത്യയുടെ മറ്റൊരു രൂപമാണ് മോദി ഇന്ത്യയില്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണ് ഇപ്പോള്‍ നടക്കുന്നത്. പൗരത്വം മതാടിസ്ഥാനത്തില്‍ നല്‍കരുത്. രണ്ടാം സ്വാതന്ത്ര്യസമരത്തിനായി ജനങ്ങള്‍ തയാറാകേണ്ട അവസ്ഥയിലാണ് നാടെന്ന് അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് കെ അഭിരാം അധ്യക്ഷത വഹിച്ചു. കെ സവാദ്, ജയനാരായണന്‍, അഭിജിത്, വിപിന്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി ആല്‍ബിന്‍ മാത്യു സ്വാഗതം പറഞ്ഞു.






(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, news, kasaragod, Top-Headlines, SFI, Train, Government, Students, CPM, Train blocked by SFI activist