കാസര്‍കോട്: (www.kasargodvartha.com 17.12.2019) ഈ വര്‍ഷം ജില്ലയിലേക്കെത്തിയ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. സംസ്ഥാന ടൂറിസം വകുപ്പിന്റെ കണക്കുകള്‍ പ്രകാരം നടപ്പ് വര്‍ഷം സെപ്തംബര്‍ വരെ ജില്ലയിലെത്തിയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം മുന്‍ വര്‍ഷത്തെക്കാള്‍ 58% വര്‍ദ്ധിച്ചു. ടൂറിസം മേഖലയില്‍ പിന്നോക്കം നിന്നിരുന്ന ജില്ലയുടെ കുതിപ്പ് കഴിഞ്ഞ വര്‍ഷം തൊട്ടാണ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം (2017-18ല്‍) ടൂറിസം വകുപ്പിന് കീഴിലുള്ള ബിആര്‍ഡിസി ആവിഷ്‌കരിച്ച് നടപ്പിലാക്കിയ 'സ്‌മൈല്‍' (സ്മാള്‍ ആന്റ് മീഡിയം ഇന്‍ഡസ്ട്രീസ് ലെവറേജിംഗ് എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം) പദ്ധതി ജില്ലയിലെ ടൂറിസം വികസന മേഖലയില്‍ മികച്ച സംഭാവനയാണ് നല്‍കി വരുന്നത്.
വലിയ ഹോട്ടലുകളിലെയും ലോഡ്ജുകളിലെയും താമസ സൗകര്യങ്ങളില്‍ നിന്നും മാറി നിന്നുകൊണ്ട് അനുഭവവേദ്യ ടൂറിസം ആധാരമാക്കി പ്രവര്‍ത്തിക്കുന്ന സ്‌മൈല്‍ സംരംഭകരൊരുക്കുന്ന ഗൃഹാന്തരീക്ഷവും നാടന്‍ ഭക്ഷണവുമൊക്കെ ടൂറിസ്റ്റുകളെ ജില്ലയിലേക്ക് വരാന്‍ ആകര്‍ഷകമാക്കുന്നു. കോട്ടകളും, കൊത്തളങ്ങളും തുടങ്ങി ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെയും മറ്റും 'കഥ പറച്ചിലും' (story telling) വിവരണങ്ങളും സ്‌മൈല്‍ പരിശീലനത്തിലൂടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ടൂറിസ്റ്റുകള്‍ക്ക് ലഭ്യമാകുന്നുണ്ട്. തെയ്യം ഉള്‍പ്പെടെ വിദേശികള്‍ക്ക് ആവശ്യമായ പഠന ഗവേഷണ മേഖലകളിലേക്കും വിവിധ കേന്ദ്രങ്ങളിലേക്കും സഞ്ചാരികളെ എത്തിക്കുന്നതിന് ജില്ലയില്‍ വ്യത്യസ്ത പദ്ധതികളും ഒരുക്കിട്ടുണ്ട്. ആയുര്‍വ്വേദവും കളരിയും യോഗയുമൊക്കെ അധിഷ്ഠിതമായി വിവിധ ടൂറിസം പാക്കേജുകളും നടപ്പിലാക്കി വരുന്നു.
ഈ വര്‍ഷം സെപ്തംബര്‍ വരെ സംസ്ഥാനത്തിന്റെ മൊത്തം വളര്‍ച്ച നിരക്ക് 5% ആണെന്നിരിക്കെ 58% വളര്‍ച്ചയോടെ മികച്ച മുന്നേറ്റമാണ് കാസര്‍കോട് ജില്ല കരസ്ഥമാക്കിയിരിക്കുന്നത്. 63 ശതമാനം വര്‍ധനവ് നേടിയ ഇടുക്കി ജില്ലയ്ക്കാണ് ഒന്നാം സ്ഥാനം. പുതിയ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ച
കണ്ണൂര്‍ ജില്ലയില്‍ 28% ആണ് വളര്‍ച്ച. 2018 സെപ്റ്റംബര്‍ വരെ 2633 വിദേശ ടൂറിസ്റ്റുകള്‍ എത്തിയ സ്ഥാനത്ത് 2019 ല്‍ 4157 പേരാണ് കാസര്‍കോട് ജില്ലയില്‍ എത്തിയത്.
'സ്‌മൈല്‍' -അടിസ്ഥാന സൗകര്യ വികസന രംഗത്ത് ശ്രദ്ധേയ നേട്ടം
ടൂറിസം അടിസ്ഥാന സൗകര്യ മേഖലയില്‍ ശ്രദ്ധേയമായ പുരോഗതിയാണ് സ്‌മൈല്‍ പദ്ധതിയിലൂടെ ജില്ല കൈവരിച്ചത്. പ്രതിദിനം 200ലധികം ടൂറിസ്റ്റുകള്‍ക്ക് താമസിക്കാനുള്ള ഇടത്തരം-ബഡ്ജറ്റ് റൂമുകളാണ് വിവിധ സ്‌മൈല്‍ സംരംഭങ്ങളിലൂടെ ജില്ലയില്‍ ഉണ്ടായിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം സംരംഭകത്വ വികസനവും തൊഴിലവസര സൃഷ്ടിയുമൊക്കെ സാധ്യമാകുന്ന വിവിധോദ്ദേശ്യ പദ്ധതിയാണ് സ്‌മൈല്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സംസ്ഥാനത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതാണ് ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്പ്‌മെന്റ് കോര്‍പ്‌റേഷന്‍ (ബിആര്‍ഡിസി) നടപ്പിലാക്കിയ പദ്ധതി. 57 സംരംഭകര്‍ നടത്തുന്ന 27 സംരംഭങ്ങളാണ് ഇപ്പോള്‍ ജില്ലയില്‍ ഉള്ളത്.

പൊതു അടിസ്ഥാന സൗകര്യവും ടൂറിസം അടിസ്ഥാന സൗകര്യവും വ്യത്യസ്തമാണെന്നും, ടൂറിസം അടിസ്ഥാന സൗകര്യ വികസനത്തിലെ മുന്‍ഗണന താമസസൗകര്യങ്ങള്‍ക്കാണെന്നും ബിആര്‍ഡിസി അധികൃതര്‍ പറഞ്ഞു. ടൂറിസം വികസനം യാഥാര്‍ത്ഥ്യമാകുന്നത് ടൂറിസം കേന്ദ്രത്തിലേക്ക് ആള്‍ക്കാരെത്തി താമസിക്കുമ്പോഴാണ്. ആകര്‍ഷക ഘടകങ്ങള്‍ ഉണ്ടായാലും താമസസൗകര്യമില്ലെങ്കില്‍ ടൂറിസ്റ്റുകള്‍ എത്തില്ല. ജില്ലയില്‍ കൂടുതല്‍ സംരംഭകരും നിക്ഷേപകരും മുന്നോട്ട് വരേണ്ടതുണ്ട്. സന്ദര്‍ശകരും വിനോദ സഞ്ചാരികളുംവ്യത്യസ്തമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് ടൂറിസം: പ്രധാന നാഴികക്കല്ലുകള്‍
1992 ലാണ് ബേക്കല്‍ ടൂറിസം സ്‌പെഷല്‍ സോണ്‍ ആയി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. 1995ല്‍ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (ബിആര്‍ഡിസി) നിലവില്‍ വന്നു. 2010-11 വര്‍ഷങ്ങളില്‍ താജ്, ലളിത് നക്ഷത്ര റിസോര്‍ട്ടുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ കാലയളവില്‍ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ആദ്യമായി 2000 കടന്നു. 2011 മുതല്‍ 2015 വരെ യഥാക്രമം 2040, 2071, 2344, 2535, 2973 എന്നിങ്ങനെ വളര്‍ച്ച കാണിച്ചുവെങ്കിലും 3000 എത്തും മുമ്പ് തന്നെ താഴോട്ട് പതിക്കാന്‍ തുടങ്ങി. 2016 ല്‍ 1823 ഉം 2015 ല്‍ 1115 ഉം ആയിരുന്നു ജില്ലയിലെത്തിയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം. എന്നാല്‍ 2018 ല്‍ നാലു മടങ്ങോളം വര്‍ദ്ധനവോടെ, 4122ലേക്ക് കുതിച്ചു ചാട്ടം തന്നെ നടത്തി. 2019ല്‍ സെപ്തംബര്‍ മാസത്തോടെ തന്നെ കഴിഞ്ഞ വര്‍ഷത്തെ എണ്ണം മറികടന്നു കഴിഞ്ഞു. 2017-18 കാലത്താണ് ബിആര്‍ഡിസി യുടെ സ്‌മൈല്‍ (സ്മാള്‍ ആന്റ് മീഡിയം ഇന്‍ഡസ്ട്രീസ് ലെവറേജിംഗ് എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം) പദ്ധതി നടപ്പിലാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords:News, kasaragod, Kerala, Tourism, Bekal, Increase, visits, Tourist arrivals to Kasargod increased