Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരുവില്‍ കാസര്‍കോട് സ്വദേശിയുടെ കൊലയ്ക്ക് കാരണമായത് യുവതിയുടെ വീഡിയോ ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചതിലുള്ള വൈരാഗ്യത്തിലെന്ന് സൂചന; പ്രതി കൃത്യം നടത്തിയതിനു ശേഷം പോലീസിനെ വിളിച്ചറിയിച്ചു

മംഗളൂരുവില്‍ കാസര്‍കോട് സ്വദേശിയുടെ കൊലയ്ക്ക് കാരണമായത് യുവതിയുടെ വീഡിയോ ദൃശ്യം പകര്‍ത്തിയതിലുള്ള വൈരാഗ്യത്തിലെന്ന് സൂ Kasaragod, Kerala, news, Mangalore, National, Murder, Crime, Top-Headlines, Death, Kumbala, puthige, Manjeshwaram, Mangalore, Thokkottu murder case - Video of girl made viral by victim is reason for killing?
മംഗളൂരു: (www.kasargodvartha.com 01.12.2019) മംഗളൂരുവില്‍ കാസര്‍കോട് സ്വദേശിയുടെ കൊലയ്ക്ക് കാരണമായത് യുവതിയുടെ വീഡിയോ ദൃശ്യം പകര്‍ത്തിയതിലുള്ള വൈരാഗ്യത്തിലെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഊര്‍ജിതമായ അന്വേഷണം തുടരുകയാണ്. കാസര്‍കോട് പുത്തിഗെ പള്ളയിലെ അനന്ത ശര്‍മയുടെ മകന്‍ സി എച്ച് സുദര്‍ശന്‍ (20) ആണ് കൊല്ലപ്പെട്ടത്. തൊക്കോട്ട് ഉള്ളാള്‍ബയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് സമീപത്തെ റെയില്‍വേ ട്രാക്കിനരികിലാണ് സുദര്‍ശന്റെ മൃതദേഹം കണ്ടെത്തിയത്. തൊക്കോട്ട് കാപ്പിക്കാട്ടെ കുപ്രസിദ്ധ ക്രിമിനല്‍ ഡി കെ രക്ഷിതും സംഘവുമാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. രക്ഷിത് തന്നെയാണ് കൊല നടത്തിയതായി പോലീസിനെ അറിയിച്ചത്.

ഹിന്ദു സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ് സുദര്‍ശന്‍. നേരത്തെ ഒരു യുവാവിനൊത്ത് ട്രെയിന്‍ യാത്ര നടത്തുകയായിരുന്ന യുവതിയുടെ ദൃശ്യം സുദര്‍ശന്‍ മൊബൈലില്‍ പകര്‍ത്തുകയും ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. സുദര്‍ശന്റെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനായി വിളിച്ചുവരുത്തി കൊല നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

സുദര്‍ശന്‍ രാത്രി 7.30 മണി വരെ കുമ്പളയിലുണ്ടായിരുന്നു. 10 മണിയോടെ വീട്ടുകാര്‍ ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. രക്ഷിത്തും മറ്റു മൂന്നു പേരും ചേര്‍ന്ന് സുദര്‍ശനെ മടിയാറിലെ ഒരു വാടക വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം റെയില്‍വേ ട്രാക്കിനരികില്‍ മൃതദേഹം തള്ളുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

രക്ഷിത്ത് മഞ്ചേശ്വരം സ്വദേശിയാണ്. ഇപ്പോള്‍ ബംഗളൂരുവിലാണ് താമസം. 2014ല്‍ കുമ്പളയിലെ മുകേഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, 2016 ല്‍ ചെമ്പുഗുഡ്ഡെയിലെ ലാന്‍സിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് തുടങ്ങിയ കേസുകളില്‍ പ്രതിയാണ് രക്ഷിതെന്ന് പോലീസ് പറഞ്ഞു. നേരത്തെ രക്ഷിത്ത് തൊക്കോട്ട് ഒരു ബാര്‍ നടത്തിയിരുന്നു. ഇത് നഷ്ടത്തിലായതോടെയാണ് കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് ബംഗളൂരുവിലേക്ക് പോയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മണിപ്പാല്‍ ലൊക്കേഷന്‍ പരിധിയില്‍ സ്വിച്ച്ഡ് ഓഫ് ആയ നിലയിലാണ്. പ്രതിയെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം തുടരുകയാണ്.

ട്രക്കിന്റെയും ബസിന്റെയും ക്ലീനറായി ജോലി ചെയ്തുവരികയായിരുന്നു സുദര്‍ശന്‍. ബംഗളൂരുവില്‍ ആറുമാസമായി ഡ്രൈവറാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Mangalore, National, Murder, Crime, Top-Headlines, Death, Kumbala, puthige, Manjeshwaram, Mangalore, Thokkottu murder case - Video of girl made viral by victim is reason for killing?
  < !- START disable copy paste -->