Join Whatsapp Group. Join now!
Aster MIMS 10/10/2023

'ക്ഷുഭിത ഇന്ത്യ ഉറങ്ങുന്നില്ല'; വേറിട്ട പ്രക്ഷോഭവുമായി എസ്എസ്എഫ്

പൗരത്വ നിയമ ഭേദഗതിക്കും രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥക്കുമെതിരെ എസ്എസ്എഫ് Kerala, news, kasaragod, Top-Headlines, SSF, Protest, Uppala, journalists, Muslim-league, The SSF conducted day and night strike
കാസര്‍കോട്: (www.kasargodvartha.com 31.12.2019) പൗരത്വ നിയമ ഭേദഗതിക്കും രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥക്കുമെതിരെ എസ്എസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഉപ്പളയില്‍ 'ക്ഷുഭിത ഇന്ത്യ ഉറങ്ങുന്നില്ല' രാപ്പകല്‍ സമരം സംഘടിപ്പിച്ചു. നൂറുകണക്കിന് സമരവളണ്ടിയര്‍മാര്‍ പ്രക്ഷോഭ പരിപാടിയില്‍ അണിചേര്‍ന്നു. ചൊവ്വാഴ്ച വൈകീട്ട് ആറുമണി മുതല്‍ ആരംഭിച്ച സമരം അര്‍ധരാത്രി സമാപിക്കും.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ അധ്യക്ഷത വഹിച്ചു.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് പരസ്യമായ ഭരണഘടനാ ലംഘനമാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ഇന്ത്യയിലെ നിലവിലെ അവസ്ഥ അടിയന്തരാവസ്ഥയെക്കാള്‍ ഭയാനകമാണ്. തീര്‍ത്തും ജനാധിപത്യ രൂപത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെയും ജനകീയ സമരങ്ങളെയും അടിച്ചമര്‍ത്തുന്നതും സമരക്കാരെ വെടിവെച്ച് കൊല്ലുന്നതും കേന്ദ്രസര്‍ക്കാരിന് പൗരത്വ നിയമത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതാകുമ്പോഴാണ്.

സമരം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെപ്പോലും വ്യാജ കേസുകള്‍ ചേര്‍ത്ത് അറസ്റ്റു ചെയ്യുകയാണ്. ഇത്തരം നടപടികളെ ജനാധിപത്യ സമൂഹം ഒരുമിച്ച് നിന്ന് പ്രതിരോധിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി സമരം ചെയ്യുന്നവരെ ഭയപ്പെടുത്തി ഇല്ലാതാക്കാനാകില്ല.ക്യാമ്പസുകളില്‍നിന്ന് ഉയര്‍ന്നുവരുന്ന ശബ്ദങ്ങള്‍ക്ക് ചെവികൊടുക്കാത്ത അധികാരികളെ പാഠം പഠിപ്പിച്ച ചരിത്രം അറിയണമെന്നും രാപ്പകല്‍ സമരം ഓര്‍മിപ്പിച്ചു.

പ്രഭാഷണങ്ങള്‍, സമരപ്പാട്ട്, ദേശഭക്തിഗാനം, മുദ്രാവാക്യങ്ങള്‍ തുടങ്ങിയവ സമരത്തില്‍ മുഴങ്ങി.

ശാഫി സഅദി ഷിറിയ, കരീം ദര്‍ബാര്‍കട്ട, റഹീം സഖാഫി ചിപ്പാര്‍, ശക്കീര്‍ എം ടി പി, സയ്യിദ് യാസീന്‍ ഹൈദ്രൂസി, മുസ്ലിംലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ടി എ മൂസ, സിദ്ദീഖ് പൂത്തപ്പലം, അബ്ദുര്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുര്‍ റഹ്മാന്‍ എരോല്‍, ഫാറൂഖ് പൊസോട്ട്, ഹസൈനാര്‍ മിസ്ബാഹി, കരീം ജൗഹരി ഗാളിമുഖം, ശംസീര്‍ സൈനി, ശാഫി ബിന്‍ ശാദുലി, റഷീദ് സഅദി പൂങ്ങോട്, നംഷാദ് ബേക്കൂര്‍, സുബൈര്‍ ബാഡൂര്‍, മുത്തലിബ് അടുക്കം, ഗോള്‍ഡന്‍ മൂസ, പി എം സലീം, ഉമര്‍ അപ്പോളോ, അബ്ബാസ് ഓണന്ത, ഉമര്‍, ഖാലിദ് ആരിക്കാടി, മുഹമ്മദ്കുഞ്ഞി ഉപ്പള, എന്‍ പി മുഹമ്മദ്, ഹമീദ് ഹാജി കല്‍പ്പന, അസീസ് എ എച്ച് തുടങ്ങിയവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, news, kasaragod, Top-Headlines, SSF, Protest, Uppala, journalists, Muslim-league, The SSF conducted day and night strike