city-gold-ad-for-blogger

ഭാരതം സ്തംഭിക്കുന്ന ദേശീയപണിമുടക്ക് എട്ടിന്: സംയുക്ത ട്രേഡ് യൂണിയന്‍ വടക്കന്‍ മേഖലാ ജാഥ 26ന് തുടങ്ങും

കാസര്‍കോട്: (www.kasargodvartha.com 24.12.2019) സംയുക്ത ട്രേഡ്യൂണിയന്‍ നേതൃത്വത്തില്‍ ജനുവരി എട്ടിന് നടക്കുന്ന ദേശീയപണിമുടക്കിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന വടക്കന്‍ മേഖലാ ജാഥ 26ന് കാസര്‍കോട് നിന്ന് ആരംഭിക്കും. ഉപ്പളയില്‍ വൈകിട്ട് നാലിന് എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി രാജേന്ദ്രന്‍ ക്യാപ്റ്റനും ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍ വൈസ് ക്യാപ്റ്റനുമായ ജാഥയുടെ മനേജര്‍ എഐടിയുസി സംസ്ഥാന സെക്രട്ടറി വികെ സദാനന്ദനാണ്. സിഐടിയു ദേശിയ സെക്രട്ടറി കെകെ ദിവാകരന്‍, എഐടിയുസി സംസ്ഥാന സെക്രട്ടറി കെ കെ അഷറഫ്, എസ്ടിയു സംസ്ഥാന ട്രഷറര്‍ കെപി മുഹമ്മദ് അഷറഫ് എന്നിവര്‍ ജാഥാംഗങ്ങളുമാണ്.

ഭാരതം സ്തംഭിക്കുന്ന ദേശീയപണിമുടക്ക് എട്ടിന്: സംയുക്ത ട്രേഡ് യൂണിയന്‍ വടക്കന്‍ മേഖലാ ജാഥ 26ന് തുടങ്ങും

കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പര്യടനത്തിന് ശേഷം 30ന് ജാഥ കോഴിക്കോട് സമാപിക്കും. സമാപന സമ്മേളനത്തില്‍ സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് ഡോ. കെ ഹേമലത പങ്കെടുക്കും. 26 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് മൂന്ന് ജാഥകളാണ് പര്യടനം നടത്തുന്നത്. മധ്യമേഖലാ ജാഥ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപിയും തെക്കന്‍ ജാഥ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനുമാണ് നയിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ജനുവരി എട്ടിന് നടക്കുന്ന പണിമുടക്ക്. കേന്ദ്ര-സംസ്ഥാന ജീവനക്കാരും ബാങ്ക് ഇന്‍ഷൂറന്‍സ് ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും പങ്കെടുക്കും. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടപ്പിച്ചു കര്‍ഷക സംഘടനകള്‍ കര്‍ഷക ബന്ദും അന്നേ ദിവസം നടത്തുന്നുണ്ട്.

വിലക്കയറ്റം തടയുക, തൊഴിലും കൂലിയും സംരക്ഷിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, കരാര്‍വല്‍കരണം അവസാനിപ്പിക്കുക, കാര്‍ഷിക മേഖലയ സംരക്ഷിക്കുക, മിനിമം വേതനം 21,000 രൂപയായി നിശ്ചയിക്കുക തുടങ്ങിയവയാണ് പണിമുടക്കിലെ പ്രധാന മുദ്രാവാക്യങ്ങള്‍. 27ന് രാവിലെ 10ന് കാസര്‍കോട്, 11.45ന് ചട്ടഞ്ചാല്‍, 2.45ന് കാഞ്ഞങ്ങാട്, 4.30ന് തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ സമാപിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാസമിതി കണ്‍വീനര്‍ ടികെ രാജന്‍, ടിവി കുഞ്ഞിരാമന്‍, കെവി കൃഷ്ണന്‍, ഷരീഫ് കൊടവഞ്ചി, കരിവള്ളൂര്‍ വിജയന്‍, നാഷണല്‍ അബ്ദുള്ള, സുരേഷ് പുതിയാത്ത്, സിവി ചന്ദ്രന്‍, ഹനീഫ്കടപ്പുറം എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->
keywords: kasaragod, Kerala, news, AITUC, Kannur, The Joint Trade Union North Zone will begin on June 26

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia