Join Whatsapp Group. Join now!
Aster MIMS 10/10/2023

അഖിലേന്ത്യാ മത്സരത്തിനിടയില്‍ ഫുട്‌ബോള്‍ താരം കുഴഞ്ഞു വീണു മരിച്ചു

അഖിലേന്ത്യാ മത്സരത്തിനിടയില്‍ ഫുട്‌ബോള്‍ താരം കുഴഞ്ഞു വീണു മരിച്ചു News, kasaragod, Kerala, Malappuram, Footballer, Death, hospital, Doctors, The footballer during the match and died
പെരിന്തല്‍മണ്ണ: (www.kasargodvartha.com 30.12.2019) അഖിലേന്ത്യാ മത്സരത്തിനിടയില്‍ ഫുട്‌ബോള്‍ താരം കുഴഞ്ഞു വീണു മരിച്ചു. 48ാമത് ഖാദറലി അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് മത്സരത്തിനിടെയാണ് പ്രശസ്ത താരം ധനരാജ് കുഴഞ്ഞുവീണ് മരിച്ചത്. കളിയുടെ ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ റഫറിയോട് വിവരം പറഞ്ഞെങ്കിലും കുഴഞ്ഞു വീഴുകയായിരുന്നു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും മെഡിക്കല്‍ സംഘവും പരിശോധിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാല്‍ പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലെത്തിച്ചെങ്കിലും ധനരാജിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ധനരാജ് സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വേണ്ടിയും, ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, ചിരാഗ്, മുഹമ്മദന്‍സ് അടക്കം ഒട്ടുമിക്ക ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. പെരിന്തല്‍മണ്ണ ഫുട്‌ബോള്‍ ടീം അംഗമാണ് ധനരാജ്. പാലക്കാട് കൊട്ടേക്കാട് സ്വദേശിയാണ്. താരത്തിന്റെ മരണത്തില്‍ തിങ്കളാഴ്ച നടക്കുന്ന എല്ലാ അഖിലേന്ത്യ മത്സരങ്ങളും മാറ്റിവെച്ചു.

 News, kasaragod, Kerala, Malappuram, Footballer, Death, hospital, Doctors, The footballer during the match and died

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->   
Keywords: News, kasaragod, Kerala, Malappuram, Footballer, Death, hospital, Doctors, The footballer during the match and died