Join Whatsapp Group. Join now!
Aster MIMS 10/10/2023

എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാര്‍ സിനിമാ സ്‌റ്റൈലില്‍ തടഞ്ഞ് പോലീസ് കസ്റ്റഡിയിലെടുത്തു; സംഭവം ഇങ്ങനെ.....

കാസര്‍കോട് ഭാഗത്തുനിന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാര്‍ സിനിമാ സ്‌റ്റൈലില്‍ പോലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു. Kerala, news, kasaragod, Police, Car, custody, Bekal, Jeep, Kannur, The car while travelled to airport took under custody by Police
ബേക്കല്‍: (www.kasargodvartha.com 03.12.2019) കാസര്‍കോട് ഭാഗത്തുനിന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാര്‍ സിനിമാ സ്‌റ്റൈലില്‍ പോലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ പാലക്കുന്നിലാണ് സംഭവം.

കാറില്‍ മയക്കുമരുന്ന് കടത്തിക്കൊണ്ടുപോകുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ജീപ്പ് കുറുകെയിട്ട് കാര്‍ കസ്റ്റഡിയിലെടുത്തത്. പരിശോധനയില്‍ കാറില്‍നിന്നും മാനസിക രോഗികള്‍ക്കുള്ള ഗുളികകള്‍ പോലീസിന് ലഭിച്ചു. ഡോക്ടറുടെ കുറിപ്പടിയും ഒപ്പമുണ്ടായിരുന്നു. ഗള്‍ഫിലുള്ള മാതാവിന് കൊണ്ടുപോവുന്ന ഗുളികയാണിതെന്നാണ് യാത്രക്കാരന്‍ പറഞ്ഞത്.

സംഭവത്തിന്റെ സത്യാവസ്ഥ അറിഞ്ഞശേഷം ഇവരെ വിട്ടയക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവം കണ്ട് നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. ഫോട്ടോയും വീഡിയോയും എടുക്കാന്‍ ശ്രമിച്ചവരെ പോലീസ് വിരട്ടിയോടിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, news, kasaragod, Police, Car, custody, Bekal, Jeep, Kannur, The  car while travelled to airport took under custody by Police