Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടമ്മയുടെ സ്വര്‍ണമാല തട്ടിയെടുക്കാന്‍ ശ്രമിച്ച് അറസ്റ്റിലായ പ്രതി പോലീസ് നോക്കിനില്‍ക്കെ തല ചുമരിലിടിച്ച് സ്വയം പരിക്കേല്‍പിച്ചു

വീട്ടമ്മയുടെ സ്വര്‍ണമാല തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ പ്രതി സുള്ള്യ ഗാന്ധിനഗര്‍ സ്വദേശിയും നെല്ലിക്കട്ട ബേര്‍ക്ക Kerala, news, kasaragod, Adhur, accused, arrest, Police, court, The arrested accused hit his head on the wall and hurt himself
ആദൂര്‍: (www.kasargodvartha.com 03.12.2019) വീട്ടമ്മയുടെ സ്വര്‍ണമാല തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ പ്രതി സുള്ള്യ ഗാന്ധിനഗര്‍ സ്വദേശിയും നെല്ലിക്കട്ട ബേര്‍ക്ക ക്വാട്ടേഴ്‌സില്‍ താമസക്കാരനുമായ ജി ബഷീര്‍ (37) പോലീസ് നോക്കിനില്‍ക്കെ തല സ്വയം ചുമരിലിടിച്ച് പരിക്കേല്‍പിച്ചു.

ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തശേഷം ചൊവ്വാഴ്ച വൈകീട്ട് 5.30 മണിയോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.പ്രതിയെ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി ബഷീര്‍ മൂത്രമൊഴിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയിരുന്നു. അവിടെ പോലീസ് മുന്‍കരുതലായി കസ്റ്റഡിയിലെടുത്തിരുന്ന അളിയന്‍ ലത്തീഫ് ഉണ്ടായിരുന്നു. ബഷീര്‍ കവര്‍ച്ച ചെയ്യുന്ന സ്വര്‍ണം ലത്തീഫ് ആണ് പണയംവെച്ചിരുന്നത്. ഭാര്യയുടെ സ്വര്‍ണം എന്ന് പറഞ്ഞാണ് ബഷീര്‍ ലത്തീഫിനെ പണയം വെക്കാനായി സ്വര്‍ണം ഏല്‍പ്പിച്ചിരുന്നത്. മാല മോഷണ സംഭവത്തില്‍ ലത്തീഫിനെ പോലീസ് ചോദ്യം ചെയ്ത് മൊഴിയെടുത്തിരുന്നു. ലത്തീഫ് ഇക്കാര്യത്തില്‍ നിരപരാധിയാണെന്ന് പോലീസിന് ബോധ്യപ്പെട്ടിരുന്നു.

ബഷീറിനെതിരെ മൊഴി കൊടുത്തതിന്റെ പേരില്‍ ലത്തീഫിനെ സറ്റേഷനില്‍ കണ്ടപ്പോള്‍ ബഷീര്‍ ക്ഷുഭിതനാകുകയും വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പ്രതി ബഷീര്‍ സ്വയം തല ചുമരിലിടിച്ചതെന്ന് പ്രതിക്കൊപ്പം ഉണ്ടായിരുന്ന പോലീസ് പറയുന്നു. ചോര വാര്‍ന്ന ബഷീറിനെ ഉടന്‍തന്നെ പോലീസുകാര്‍ സ്വകാര്യ ആശുപത്രിയാന്‍ കൊണ്ടുപോവുകയായിരുന്നു.

അതേസമയം, ബഷീറിനൈ അറസ്റ്റ് ചെയ്തപ്പോള്‍ ആദൂര്‍ പോലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് ബഷീറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, news, kasaragod, Adhur, accused, arrest, Police, court, The arrested accused hit his head on the wall and hurt himself