Join Whatsapp Group. Join now!
Aster MIMS 10/10/2023

പോക്‌സോ കേസില്‍ ഒളിവില്‍ പോയ പ്രതി മൂന്നുവര്‍ഷത്തിന് ശേഷം കോടതിയില്‍ കീഴടങ്ങി

പോക്‌സോ കേസില്‍ ഒളിവില്‍ പോയ പ്രതി മൂന്നുവര്‍ഷത്തിന് ശേഷം കോടതിയില്‍ കീഴടങ്ങി. News, Kerala, kasaragod, Kanhangad, Molestation, case, Police, court, Student, The accused who went into hiding in the molestation case surrendered to court three years later
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.12.2019) പോക്‌സോ കേസില്‍ ഒളിവില്‍ പോയ പ്രതി മൂന്നുവര്‍ഷത്തിന് ശേഷം കോടതിയില്‍ കീഴടങ്ങി.

എട്ടാംതരം വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ചിത്താരി മുക്കൂടിലെ അലാമിയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. 2016 മാര്‍ച്ചിലാണ് സംഭവം.

News, Kerala, kasaragod, Kanhangad, Molestation, case, Police, court, Student, The accused who went into hiding in the molestation case surrendered to court three years later

പീഡനത്തിനിരയായ കുട്ടിയുടെ വീട്ടിനടുത്തുള്ള സ്ഥലത്ത് തേങ്ങയിടാന്‍ വന്ന തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു അലാമി. തെങ്ങു കയറ്റത്തിനിടെ വെള്ളം ചോദിച്ച് പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും വീട്ടില്‍ കയറി പീഡിപ്പിക്കുകയുമായിരുന്നു. 

കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ഇതോടെ ഒളിവില്‍ പോയ അലാമി മൂന്നുവര്‍ഷത്തിനു ശേഷം തിരിച്ചെത്തി കോടതിയില്‍ കീഴടങ്ങി. ഇയാളെ കോടതി റിമാണ്ട് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, kasaragod, Kanhangad, Molestation, case, Police, court, Student, The accused who went into hiding in the molestation case surrendered to court three years later
< !- START disable copy paste -->