Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇന്ത്യയെ മത രാഷ്ട്രമാക്കാന്‍ വിടില്ല; പൗരത്വ ഭേതഗതി ബില്ലിനെതിരെ വിദ്യാര്‍ഥികളുടെ സമരാഗ്നി

ഇന്ത്യയുടെ മതനിരപേക്ഷത തകര്‍ക്കുന്ന പൗരത്വ ഭേതഗതി ബില്ലിനെതിരെ 'ഇന്ത്യ മത രാഷ്ട്രമല്ല ഭരണഘടന സംരക്ഷണത്തിനായ്' എന്ന മുദ്രാവാക്യം news, Kerala, kasaragod, Education, Students, Teachers, Students protest against citizenship amendment bill in schools and colleges
കാസര്‍കോട്: (www.kasargodvartha.com 18.12.2019) ഇന്ത്യയുടെ മതനിരപേക്ഷത തകര്‍ക്കുന്ന പൗരത്വ ഭേതഗതി ബില്ലിനെതിരെ 'ഇന്ത്യ മത രാഷ്ട്രമല്ല ഭരണഘടന സംരക്ഷണത്തിനായ്' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ജില്ലയിലെ വിവിധ കോളേജ് യൂണിയനുകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി ചങ്ങല തീര്‍ത്തു. മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജില്‍ നിന്ന് കുഞ്ചത്തൂര്‍ വരെ ലോങ് മാര്‍ച്ചും കുഞ്ചത്തൂരില്‍ വിദ്യാര്‍ഥി ചങ്ങലയും സംഘടിപ്പിച്ചു. ജിതില്‍ ഇല്ലിയാസ്, ആരോമല്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ഗവ. കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ ധര്‍ണയും പോസ്റ്റ് ഓഫീസ് പിക്കറ്റിങ്ങും സംഘടിപ്പിച്ചു. കോളേജ് അധ്യാപകരും അനധ്യാപകരും പങ്കെടുത്തു. അഭിജിത്ത്, ആദര്‍ശ് എന്നിവര്‍ സംസാരിച്ചു. സെന്റ് പയസില്‍ കെ വി ശില്‍പ, അശ്വിന്‍, അസ്ന എന്നിവര്‍ സംസാരിച്ചു. എസ്എന്‍ഡിപി കാലിച്ചാനടുക്കയില്‍ കീര്‍ത്തന, കാവ്യ എന്നിവര്‍ സംസാരിച്ചു. ഗവ. കോളേജ് ഉദുമയില്‍ റോഷിന്‍, സജിന്‍, ഭാവന എന്നിവര്‍ സംസാരിച്ചു.

കാഞ്ഞങ്ങാട് എസ്എന്‍ പോളി ടെക്‌നിക്കില്‍ യൂണിയന്‍ ആദര്‍ശ്, വിഷ്ണു, നിധിന എന്നിവര്‍ സംസാരിച്ചു. പാലാത്തടം ക്യാമ്പസില്‍ അനൂപ് ചന്ദ്രന്‍, വി സച്ചിന്‍, വിഷ്ണു വിജയന്‍, ശ്രീരന്‍ജ് എന്നിവര്‍ സംസാരിച്ചു. മടിക്കൈ ഐടിഐയില്‍ ആതിര, അബിന്‍, പടന്നക്കാട് കാര്‍ഷിക കോളേജില്‍ സതീശന്‍, അമ്യത് ഹരി, കയ്യൂര്‍ ഐടിഐയില്‍ എം വിപിന്‍ദാസ്, അര്‍ജുന്‍ പ്ലാച്ചിക്കര, ശരത്ത് ചന്ദ്രന്‍, ചീമേനി എന്‍ജിനിയറിങ് കോളേജില്‍ യദു, സിബിന്‍, മയൂഖ്, ഐഎച്ച്ആര്‍ഡി പള്ളിപ്പാറയില്‍ വിഷ്ണു ലെജിന്‍, ജില്‍ന, കാസര്‍കോട് ഐടിഐയില്‍ മുനീര്‍, റോബര്‍ട്ട് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ യൂണിയന്റെ നേത്യത്വത്തില്‍ ഇരിയണ്ണി, കടകം സ്‌കൂളുകളില്‍ വിദ്യാര്‍ഥി ചങ്ങല സംഘടിപ്പിച്ചു. കുമ്പള ഐഎച്ച്ആര്‍ഡിയില്‍ അഞ്ജലി, ഹക്കീം, സീതാംഗോളിയില്‍ അസ് ലഹ്, പെര്‍ള നളന്ദയില്‍ രൂപേഷ്, സ്വാതി എന്നിവര്‍ സംസാരിച്ചു. മുഴുവന്‍ കേന്ദങ്ങളിലും ഭരണഘടന സംരക്ഷണ പ്രതിജ്ഞ എടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, Kerala, kasaragod, Education, Students, Teachers, Students protest against citizenship amendment bill in schools and colleges