മഞ്ചേശ്വരം: (www.kasaragodvartha.com 20.12.2019) പൗരത്വബില്ലില്‍ പ്രക്ഷോഭം ആളിക്കത്തുന്ന മംഗളൂരുവില്‍ സ്ഥിതി നിയന്ത്രണാതീതമായതോടെ കേരള - കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ പോലീസ് പരിശോധന ശക്തമാക്കി. കേരളത്തില്‍ നിന്നും മംഗളൂരുവിലേക്ക് പോകുന്ന സ്വകാര്യവാഹനങ്ങള്‍ തലപ്പാടി ടോള്‍ ഗേറ്റിന് സമീപം തടഞ്ഞ് പരിശോധിച്ച ശേഷം മാത്രമാണ് കടത്തിവിടുന്നത്. സംശയം തോന്നുന്ന വാഹനങ്ങള്‍ തിരിച്ചുവിടാനാണ് നിര്‍ദേശം.
വെള്ളിയാഴ്ച മംഗളൂരു നഗരം അതീവ ജാഗ്രതയിലാണ്, എല്ലാ സ്ഥലങ്ങളില്‍ നിന്നും നഗരത്തിലേക്കുള്ള പ്രവേശനം പോലീസ് നിയന്ത്രണത്തിലാണ്. അടിയന്തരാവശ്യങ്ങള്‍ക്ക് മാത്രമാണ് ആളുകളെ കടത്തിവിടുന്നത്. ഉള്ളാല്‍, തോക്കോട്ടു, കൊട്ടേക്കര്‍, തലപ്പാടി എന്നിവിടങ്ങളിലെ കടകള്‍ അടച്ചുപൂട്ടി. വീടുകളില്‍ നിന്ന് ഇറങ്ങരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ ബൈക്കുകളിലെത്തിയവരെ പോലീസ് ഓടിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ആശുപത്രി, എയര്‍പോര്‍ട്ട് തുടങ്ങിയ അടിയന്തിര ഘട്ടങ്ങളില്‍ മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. തലപ്പാടിയില്‍ ചരക്കുലോറികളെല്ലാം പിടിച്ചിടുകയാണ്. ഇത് ചരക്കുനീക്കം സ്തംഭിക്കാനിടയാക്കും. വെള്ളിയാഴ്ച മംഗളൂരു പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് ശനിയാഴ്ചയും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ശനിയാഴ്ചയും കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് കര്‍ശന വിലക്കുണ്ടാകും.
പൗരത്വഭേദഗതി ബില്ലില്‍ മംഗളൂരുവില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രതിഷേധം കനക്കുമെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേരത്തെ 18 മുതല്‍ 20ന് അര്‍ധരാത്രി വരെ മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം നിരോധനാജ്ഞ ലംഘിച്ച് ശക്തമായ പ്രതിഷേധമാണ് മംഗളൂരുവിലുണ്ടായത്. ഇതിനിടെ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പോലീസ് വെടിവെയ്പ്പില്‍ രണ്ട് പേര്‍ മരിച്ചിരുന്നു.
മരിച്ചവരുടെ മൃതദേഹം സൂക്ഷിക്കുന്ന വെന്‍ലോക്ക് ആശുപത്രിയിലേക്ക് സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോയ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെയടക്കം മംഗളൂരു സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Manjeshwaram, Mangalore, Karnataka, Police, Check-post, Strict police checking near Thalapady toll gate < !- START disable copy paste -->
< !- START disable copy paste -->