Join Whatsapp Group. Join now!
Aster MIMS 10/10/2023

കെ എസ് ആര്‍ ടി സി ബസിന് നേരെ കല്ലേറ്; കൊല്ലൂര്‍ മൂകാംബികയില്‍ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ബസിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു, അന്വേഷണം ആരംഭിച്ചു

കെ എസ് ആര്‍ ടി സി ബസിന് നേരെ കല്ലെറിഞ്ഞ കേസില്‍ പ്രതികള്‍ക്കായിKumbala, news, Kerala, kasaragod, KSRTC, Stone pelting, Investigation, case, Police, complaint
കുമ്പള: (www.kasargodvartha.com 07.12.2019) കെ എസ് ആര്‍ ടി സി ബസിന് നേരെ കല്ലെറിഞ്ഞ കേസില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെ കുമ്പള ആരിക്കാടി ഹനുമാന്‍ ക്ഷേത്രത്തിനും കടവത്തിനും ഇടയിലായിരുന്നു സംഭവം.

കൊല്ലൂര്‍ മൂകാംബികയില്‍ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കേരള ട്രാന്‍സ്പോര്‍ട്ട് ബസിന്റെ മുന്‍വശത്തെ ഗ്ലാസ് ആണ് എറിഞ്ഞു തകര്‍ത്തത്. കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന സംഘമാണ് കല്ലേറ് നടത്തിയതെന്ന് ബസ് ഡ്രൈവര്‍ കുമ്പള പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kumbala, News, Kerala, Kasaragod, KSRTC, Stone pelting, Investigation, Case, Police, Complaint, Stone pelting against KSRTC, Investigation continues