വിദ്യാനഗര്‍: (www.kasaragodvartha.com 18.12.2019) ബസിന് അകമ്പടിയായി മുന്നിലുണ്ടായിരുന്ന പോലീസ് ജീപ്പ് കടന്നുപോയിയെന്ന് ഉറപ്പുവരുത്തിയ ശേഷം യുവാവ് കെ എസ് ആര്‍ ടി സി ബസിന് നേരെ കല്ലറിഞ്ഞു. എന്നാല്‍ അകമ്പടിയായി ബസിന് പിറകിലും പോലീസ് ഉണ്ടെന്ന കാര്യം യുവാവ് ശ്രദ്ധിച്ചിരുന്നില്ല. പിറകിലുണ്ടായിരുന്ന പോലീസ് പ്രതിയെ കയ്യോടെ പിടികൂടി.
ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ചെങ്കള നാലാമൈലിലാണ് സംഭവം. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു. ആലംപാടിയിലെ ഇബ്രാഹിം ബാദുഷ (21)യാണ് അറസ്റ്റിലായത്.
പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംയുക്ത സമിതി നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് മുന്നിലും പിന്നിലും പോലീസ് അകമ്പടിയുമായി സര്‍വീസ് നടത്തുകയായിരുന്നു കെ എസ് ആര്‍ ടി സി. ഇതിനിടെയാണ് ബൈക്കിലെത്തിയ യുവാവ് കല്ലെറിഞ്ഞ് ബസിന്റെ ഗ്ലാസ് തകര്‍ത്തത്.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാസര്‍കോട് ടൗണ്‍ എസ്‌ഐ അബ്ദുര്‍ റസാഖിന്റെ നേതൃത്വത്തിലുള്ള സംഘം ഒന്നര കിലോ മീറ്ററോളം പിന്തുടര്‍ന്ന് പിടികൂടുകയും വിദ്യാനഗര്‍ പോലീസിനെ ഏല്‍പ്പിക്കുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Vidya Nagar, Bus, kasaragod, Kerala, news, Stone, Stone pelting, KSRTC-bus, Police, Harthal, Remand, Stone pelting against KSRTC; Youth remanded < !- START disable copy paste -->