Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്പീഡ് റെയില്‍വേ അന്തിമ ലിഡാര്‍ സര്‍വേക്ക് തുടക്കമാകുന്നു

കേരളത്തില്‍ നടപ്പിലാക്കുന്ന അതിവേഗ റെയില്‍വേ പദ്ധതിയായ സില്‍വര്‍ ലൈനിന്റെ അന്തിമ അലൈന്‍മെന്റ് നിശ്ചയിക്കാനുള്ള ലിഡാര്‍ സര്‍വേ തിങ്കളാഴ്ച കാസര്‍കോട് തുടങ്ങും. News, kasaragod, Kerala, Railway, Government,started to speed railway lidar survey
കാസര്‍കോട്: (www.kasargodvartha.com 30.12.2019) കേരളത്തില്‍ നടപ്പിലാക്കുന്ന അതിവേഗ റെയില്‍വേ പദ്ധതിയായ സില്‍വര്‍ ലൈനിന്റെ അന്തിമ അലൈന്‍മെന്റ് നിശ്ചയിക്കാനുള്ള ലിഡാര്‍ സര്‍വേ തിങ്കളാഴ്ച കാസര്‍കോട് തുടങ്ങും. നാലുപേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന പാര്‍ടനാവിയ പി68 എന്ന ചെറു വിമാനം ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നത്. പാത കടന്നുപോകുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള പൂര്‍ണമായ വിവരശേഖരണം ലഭിക്കാനാണ് മരങ്ങളും മറ്റു തടസ്സങ്ങളുമെല്ലാം മറികടന്നു കൃത്യമായി അലൈന്‍മെന്റ് തയ്യാറാക്കാന്‍ ലേസര്‍ ഉപയോഗിച്ചുള്ള ലിഡാര്‍ സര്‍വേ ഉപയോഗിക്കുന്നത്.

ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ എന്ന സ്ഥാപനമാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കുന്നത്. കാലാവസ്ഥ അനൂകൂലമായാല്‍ ആറു ദിവസത്തിനകം സര്‍വേ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കേരള റെയില്‍വേ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ വ്യക്തമാക്കിയത്. വിമാനം ജനുവരി 6വരെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്യാനും ഇന്ധനം നിറയ്ക്കാനുമുള്ള അനുമതി തേടിയിട്ടുണ്ട്.


ഈ പദ്ധതി പ്രാവര്‍ത്തികമായാല്‍ കാസര്‍കോട് നിന്ന് വെറും നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്താന്‍ സാധിക്കും. രണ്ടാഴ്ച മുമ്പ് കേന്ദ്ര മന്ത്രാലയം ഈ പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു. ഇന്ത്യന്‍ റെയില്‍വേയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് രൂപീകരിച്ച കെആര്‍ഡിസിഎല്‍ ആണ് പദ്ധതി നടപ്പാക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->  
Keywords: News, kasaragod, Kerala, Railway, Government, started to speed railway lidar survey