Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡല്‍ഹിയില്‍ യുവ സൈനികന്‍ വാഹനാപകടത്തില്‍ മരിച്ചു; ഭൗതികശരീരം നാട്ടിലെത്തിക്കും

ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ മരിച്ച യുവ സൈനികന്റെ ഭൗതികശരീരംKanhangad, news, Kerala, kasaragod, Youth, Death, Accident

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.12.2019) ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ മരിച്ച യുവ സൈനികന്റെ ഭൗതികശരീരം തിങ്കളാഴ്ച നാട്ടിലെത്തിക്കും. കാഞ്ഞങ്ങാട് മഡിയനിലെ പൂച്ചക്കാടന്‍ നാരായണന്റെയും ലീലയുടെയും മകനും ഡല്‍ഹിയില്‍ കരസേന ഉദ്യോഗസ്ഥനുമായ പി നിധിന്‍(28) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയില്‍ ഡല്‍ഹി സോണിയപേട്ട് റോഡിലാണ് അപകടമുണ്ടായത്. യുവ സൈനികന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.

എട്ട് വര്‍ഷമായി കരസേനയില്‍ മെഡിക്കല്‍ വിഭാഗത്തില്‍ ഡ്രൈവറായി സേവനമനുഷ്ടിക്കുന്ന നിധിന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകായിരുന്നു. ഞായറാഴ്ച രാവിലെയാണ് അപകടവിവരം വീട്ടുകാരെ അറിയിച്ചത്. ബന്ധുക്കള്‍ ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ഭൗതികശരീരം തിങ്കളാഴ്ച നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്. അമ്പലത്തറ കുമ്പളയിലാണ് നിധിന്‍ പുതിയ വീട് വെച്ച് താമസിക്കുന്നത്.

സഹോദരി: അശ്വതി(വിദ്യാര്‍ത്ഥിനി). കഴിഞ്ഞ അവധിക്ക് നാട്ടിലെത്തിയ നിധിന്‍ ഒക്ടോബര്‍ രണ്ടിനാണ് തിരികെ ജോലിയില്‍ പ്രവേശിക്കാനായി ഡല്‍ഹിയിലേക്ക് പോയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kanhangad, News, Kerala, Kasaragod, Youth, Death, Accident, Soldier dies in accident in Delhi