Join Whatsapp Group. Join now!
Aster MIMS 10/10/2023

ദൃശ്യവിസ്മയമൊരുക്കി വലയ സൂര്യഗ്രഹണം: വിവിധ ഇടങ്ങളില്‍ കാണാന്‍ എത്തിയത് ആയിരങ്ങള്‍

ശാസ്ത്ര ലോകം ആകാംഷയോടെ കാത്തിരുന്ന വലയ സൂര്യഗ്രഹണം ആദ്യം ദൃശ്യമായത് കാസര്‍കോടാണ്. കാസര്‍കോട് News, kasaragod, Kerala, Cheruvathur, solar eclipse viewed in kasargod
കാസര്‍കോട്: (www.kasargodvartha.com 26.12.2019) ശാസ്ത്ര ലോകം ആകാംഷയോടെ കാത്തിരുന്ന വലയ സൂര്യഗ്രഹണം ആദ്യം ദൃശ്യമായത് കാസര്‍കോടാണ്. കാസര്‍കോട് ചെറുവത്തൂര്‍ കാടങ്കോടാണ് ഗ്രഹണം വ്യക്തമായി ദൃശ്യമായത്. ചെറുവത്തൂര്‍, നീലേശ്വരം എന്നിവിടങ്ങളില്‍ ഗ്രഹണം കാണാന്‍ ശാസ്ത്രജ്ഞരും വിദേശികളുംമടക്കം നിരവധി പേര്‍ എത്തിയിരുന്നു. ഗ്രഹണം വീഷിക്കാന്‍ വന്ന പൊതുജനങ്ങള്‍ക്ക് വേണ്ട എല്ലാ സജീകരണങ്ങളും ഒരുക്കിയിരുന്നു. വടക്കന്‍ കേരളത്തില്‍ പൂര്‍ണ വലയ ഗ്രഹണവും മറ്റിടങ്ങളില്‍ ഭാഗിക ഗ്രഹണവും ദൃശ്യമായി. കണ്ണൂര്‍ നാദാപുരം, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലും ഗ്രഹണം വീക്ഷിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.


ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയില്‍ വരുമ്പോള്‍ വലയം പോലെ സൂര്യന്‍ ദൃശ്യമാകുന്നതാണ് വലയ സൂര്യഗ്രഹണം. ഈ നൂറ്റാണ്ടിലെ തന്നെ രണ്ടാമത്തെ വലയ ഗ്രഹണമാണ് ഇന്ന് കേരളത്തില്‍ ദൃശ്യമായത്. രാവിലെ 8.05 മുതല്‍ 11.10 മണിവരെ നീളുന്ന ഗ്രഹണം 9.27 ന് പാരമ്യത്തി ആ സമയം സൂര്യന്‍ 90 ശതമാനത്തോളം മറഞ്ഞിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->
Keywords: News, kasaragod, Kerala, Cheruvathur, solar eclipse viewed in kasargod