Join Whatsapp Group. Join now!
Aster MIMS 10/10/2023

വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് വാഹനാപകടത്തില്‍ മരിച്ചതിന്റെ ദു:ഖം മായും മുമ്പ് മകനും അപകടത്തില്‍ മരിച്ചത് കുടുംബത്തിന് ആഘാതമായി; നാട്ടുകാരില്‍ ഞെട്ടല്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് വാഹനാപകടത്തില്‍ മരിച്ചതിന്റെ ദു:ഖം മായും മുമ്പ് മകനും അപകടത്തില്‍ മരിച്ചത് Kerala, news, kasaragod, Accidental Death, Chengala, Youth, Bike, Jeep, General hospital, Shammas no more
വിദ്യാനഗര്‍: (www.kasargodvartha.com 07.12.2019) വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് വാഹനാപകടത്തില്‍ മരിച്ചതിന്റെ ദു:ഖം മായും മുമ്പ് മകനും അപകടത്തില്‍ മരിച്ചത് കുടുംബത്തിന് ആഘാതമായി. യുവാവിന്റെ മരണം നാട്ടുകാരില്‍ ഞെട്ടലുളവാക്കി. ചെങ്കള മാര സ്വദേശിയും ഇപ്പോള്‍ ബേര്‍ക്കയില്‍ താമസക്കാരനുമായ ആര്‍ക്കിടെക്ചര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ ഷമ്മാസ് (20) ആണ് ശനിയാഴ്ച വൈകീട്ടോടെ നായന്മാര്‍മൂലക്ക് സമീപം വാഹനാപകടത്തില്‍പെട്ട് മരിച്ചത്.


ടെമ്പോ വാനിന്റെ മിററില്‍ തട്ടിയ ബൈക്ക് നിയന്തണംവിട്ട് ഒരു കാറില്‍ ഇടിച്ച് വീണാണ് മരണം സംഭവിച്ചത്. ഷമ്മാസിന്റെ പിതാവ് സി ഉമ്മര്‍ ഏതാനും വര്‍ഷം മുമ്പ് ജീപ്പിടിച്ച് മരണപ്പെടുകയായിരുന്നു. മംഗളൂരുവിലെ കോളജിലാണ് യുവാവ് പഠിക്കുന്നത്. യുവാവിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി. കരാറുകാരനായ ഷിബില്‍, ഷിഫാന എന്നിവര്‍ സഹോദരങ്ങളാണ്.

മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സന്ധ്യയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദില്‍ കുളിപ്പിച്ച ശേഷം വീട്ടിലെത്തിച്ച് ബേര്‍ക്ക വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, news, kasaragod, Accidental Death, Chengala, Youth, Bike, Jeep, General hospital, Shammas no more