Join Whatsapp Group. Join now!
Aster MIMS 10/10/2023

ബാബരി മസ്ജിദ് വിഷയത്തിലെ അനീതി അവസാനിപ്പിക്കണമെന്നാവശ്യം: പൗര പ്രക്ഷോഭം സംഘടിപ്പിച്ചു

ബാബരി മസ്ജിദ് തകര്‍ത്തതിനെതിരെ ഉപ്പളയില്‍ ഡിസംബര്‍ 6 വെള്ളിയാഴ്ച്ച 4.30ന് എസ് ഡി പി ഐ പൗര പ്രക്ഷോഭ ധരണ നടത്തി. news, Kerala, kasaragod, Uppala, Babari-Masjid, SDPI, Temple, court,sdpi protest in babari masjid issue
ഉപ്പള: (www.kasargodvartha.com 07.12.2019) ബാബരി മസ്ജിദ് തകര്‍ത്തതിനെതിരെ ഉപ്പളയില്‍ ഡിസംബര്‍ 6 വെള്ളിയാഴ്ച്ച 4.30ന് എസ് ഡി പി ഐ പൗര പ്രക്ഷോഭ ധരണ നടത്തി. 'അനീതി അവസാനിപ്പിക്കുക, ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുക, മസ്ജിദ് തകര്‍ത്തവരെ ജയിലില്‍ അടക്കുക' എന്ന മുദ്രവാക്യം ഉയര്‍ത്തി ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.

സംസ്ഥാന സമിതി അംഗം കൃഷ്ണന്‍ എരഞ്ഞിക്കല്‍ ഉല്‍ഘടനം ചെയ്തു. ബാബരി മസ്ജിദ് തച്ചു തകര്‍ത്ത സംഘ പരിവാര്‍ നേതാക്കളെ 27 വര്‍ഷമായിട്ടും ശിക്ഷിക്കപെടാത്തത് ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയ്ക്ക് അപമാനമാണെന്നും, ബാബരി മസ്ജിദ് നിലനിന്നിരുന്നു എന്ന് പറഞ്ഞ കോടതി അവിടെ അമ്പലം പണിയാന്‍ ഉത്തരവ് നല്‍കിയത് അമ്പരപ്പിക്കുന്ന വിധി ആണെന്നും അദ്ദേഹം പറഞ്ഞു, ജില്ലാ വൈസ് പ്രസിഡന്റ് ഇക്ബാല്‍ ഹൊസങ്കടി ആശംസ പ്രസംഗം നടത്തി. മണ്ഡലം പ്രസിഡന്റ് അന്‍സാര്‍ ഗാന്ധി നഗര്‍, സെക്രട്ടറി മുബാറക് കടമ്പാര്‍, മജീദ് വോര്‍ക്കാടി, ഫാറൂഖ് പച്ചമ്പള, ഹൈദര്‍ മീഞ്ച, ഖലീല്‍ ഉദ്യാവര്‍, മന്‍സൂര്‍ കുമ്പള എന്നിവര്‍ നേതൃത്വം നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:news, Kerala, kasaragod, Uppala, Babari-Masjid, SDPI, Temple, court,sdpi protest in babari masjid issue
< !- START disable copy paste -->