Join Whatsapp Group. Join now!
Aster MIMS 10/10/2023

സൈക്കിള്‍ ചവിട്ടാം സമ്മാനം നേടാം: സേവ് പ്ലാനറ്റ് യാത്ര ഡിസംബര്‍ 29 ന്: മോട്ടോര്‍വാഹനങ്ങള്‍ഉപയോഗിക്കുന്നതിനുപകരം പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് സംഘാടകര്‍

തൊട്ടടുത്ത സ്ഥലങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ യാത്രയ്ക്കായി മോട്ടോര്‍വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനു News, Kerala, Kannur, payyannur, Bicycle, Car, Kochi, Job, Travlling, Certificates, save planet travel: cycle rally on December 29th
പയ്യന്നൂര്‍: (www.kasargodvartha.com 12.12.2019) തൊട്ടടുത്ത സ്ഥലങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ യാത്രയ്ക്കായി മോട്ടോര്‍വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനു പകരം സൈക്കിള്‍ ഉപയോഗിക്കുക എന്ന ആശയം പ്രേരിപ്പിക്കാനും ആള്‍ട്ടര്‍നേറ്റീവ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം എന്ന നിലയില്‍ സൈക്കിള്‍ ഗതാഗതം പ്രാത്സാഹിപ്പിക്കാനും കൊച്ചി ആസ്ഥാനമായി 2017 മുതല്‍ പ്രവര്‍ത്തിക്കുന്ന സൈക്കിള്‍ യാത്രക്കാരുടെ കൂട്ടായ്മയായ പെഡല്‍ ഫോഴ്‌സ് ഡിസംബര്‍ 29 ന് പയ്യന്നൂരില്‍ സേവ് പ്ലാന്റ് സൈക്കിള്‍ യാത്ര നടത്തുന്നു

എന്തിനും ഏതിനും കാറും ബൈക്കും നിരന്തരം ഉപയോഗിക്കുന്നത് കേരളത്തിന്റെ നിലനില്‍പ്പിനു ഭീഷണിയാകുമെന്ന തിരിച്ചറിവാണ് ഓള്‍ട്ടര്‍നേറ്റീവ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റംഎന്ന നിലയില്‍ സൈക്കിള്‍ ഗതാഗതം പ്രാത്സാഹിപ്പിക്കാനും, റോഡുകളില്‍ സൈക്കിള്‍ യാത്രക്കാര്‍ നേരിടുന്ന അവഗണനകള്‍ കുറയ്ക്കാനും അതിലൂടെ 18 വയസിന് മുകളില്‍ പ്രായമുള്ളവരെ സൈക്കിള്‍ യാത്രകളിലേക്ക് മടക്കിക്കൊണ്ടുവരാനും യാത്ര സംഘടിപ്പിക്കുന്നതെന്നു പെഡല്‍ ഫോഴ്‌സ് ഫൗണ്ടര്‍ ജോബി രാജു, കോര്‍ഡിനേറ്റര്‍മാരായ ജോവി ജോണ്‍, എകെ രാജു എന്നിവര്‍പറഞ്ഞു.


15 വയസിന്മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും യാത്രയില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ ടീഷര്‍ട്, സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കും. കൂടാതെ നറുക്കെടുപ്പിലൂടെ സമ്മാനമായി സൈക്കിളും നല്‍കും. ആദ്യം പേര് നല്‍കുന്ന 20 പേര്‍ക്കാണ് പ്രവേശനം. www.pedalforce.org എന്ന വെബ് സൈറ്റ് വഴിപേര് രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് 9388481028

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:News, Kerala, Kannur, payyannur, Bicycle, Car, Kochi, Job, Travlling, Certificates, save planet travel: cycle rally on December 29th < !- START disable copy paste -->