city-gold-ad-for-blogger
Aster MIMS 10/10/2023

'സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍'; പുതിയവിവരങ്ങള്‍ ചേര്‍ത്തു പരിഷ്‌ക്കരിച്ച പതിപ്പിന്റെ വിതരണം ആരംഭിച്ചു, പുസ്തകം പിഡിഎഫ്, ഹൈപ്പര്‍ ടെക്സ്റ്റ് ലിങ്കോടുകൂടിയ ഇ-ബുക്ക്, എക്‌സ്.എം.എല്‍., എച്ച്.ടി.എം.എല്‍., തുടങ്ങി എല്ലാ ഇലക്ട്രോണിക് രൂപങ്ങളിലും ലഭ്യം

തിരുവനന്തപുരം: (www.kasargodvartha.com 11.12.2019) സംസ്ഥാനസര്‍ക്കാരിനുവേണ്ടി ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ചുവരുന്ന 'സര്‍ക്കാര്‍ ധനസഹായപദ്ധതികള്‍' എന്ന പുസ്തകത്തിന്റെ പുതിയവിവരങ്ങള്‍ ചേര്‍ത്തു പരിഷ്‌ക്കരിച്ച പതിപ്പിന്റെ വിതരണം ആരംഭിച്ചു. വിതരണോദ്ഘാടനം സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാറിനു പുസ്തകം കൈമാറി നിര്‍വ്വഹിച്ചു. പുസ്തകത്തിന്റെ പുറംചട്ടയ്ക്കു ചിത്രങ്ങള്‍ വരച്ച ഭിന്നശേഷികളുള്ള വിദ്യാര്‍ത്ഥിനി നൂര്‍ ജലീലയ്ക്കു മന്ത്രി ഉപഹാരവും സമ്മാനിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പാളയം രാജന്‍, ഐടി മിഷന്‍ ഡയറക്ടര്‍ ഡോ. എസ് ചിത്ര, ഐപിആര്‍ഡി ഡയറക്ടര്‍ യു വി ജോസ്, അഡീഷണല്‍ ഡയറക്ടര്‍ എന്‍ സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വിവിധവിഭാഗം ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായങ്ങളുടെ വിശദാംശങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍ വഴിയാണു വിതരണം.

'സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍'; പുതിയവിവരങ്ങള്‍ ചേര്‍ത്തു പരിഷ്‌ക്കരിച്ച പതിപ്പിന്റെ വിതരണം ആരംഭിച്ചു, പുസ്തകം പിഡിഎഫ്, ഹൈപ്പര്‍ ടെക്സ്റ്റ് ലിങ്കോടുകൂടിയ ഇ-ബുക്ക്, എക്‌സ്.എം.എല്‍., എച്ച്.ടി.എം.എല്‍., തുടങ്ങി എല്ലാ ഇലക്ട്രോണിക് രൂപങ്ങളിലും ലഭ്യം

അക്കാദമിക് ഗ്രന്ഥങ്ങളുടെയും ജേര്‍ണലുകളുടെയും രൂപകല്പനയ്ക്ക് ഉപയോഗിക്കുന്ന ടെക്‌സ് (TEX) എന്ന സോഫ്റ്റ്വെയറിലാണ് പുസ്തകം തയ്യാറാക്കിയത്. സഹായങ്ങള്‍ നല്‍കുന്ന വകുപ്പുകള്‍ പ്രത്യേകം അദ്ധ്യായങ്ങളായി അകാരാദിക്രമത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ഓരോ അദ്ധ്യായത്തിലും വരുന്ന പദ്ധതികളുടെ പേരുകള്‍ പേജ് നമ്പര്‍ സഹിതം ഉള്ളടക്കത്തില്‍ നല്‍കിയിട്ടുണ്ട്. ഏതാണ്ടെല്ലാ പദ്ധതിയുടെയും പേരും ലഭിക്കുന്ന സഹായവും അപേക്ഷിക്കേണ്ടവിധവും വിലാസവുമെല്ലാം നിശ്ചിതമാതൃകയില്‍ ക്രോഡീകരിച്ചത് പുസ്തകം ഉപയോഗിക്കുന്നവര്‍ക്കു സൗകര്യപ്രദമാണ്.

പുസ്തകത്തിന്റെ മറ്റൊരു സവിശേഷത 33 പേജുള്ള സമഗ്രമായ പദസൂചികയാണ്. ഈ സൂചികയില്‍ അക്ഷരക്രമത്തില്‍ മുഴുവന്‍ പദ്ധതികളുടെയും പേര് പേജ് നമ്പര്‍ സഹിതം നല്‍കിയിരിക്കുന്നു.

പുസ്തകം ഇന്ററാക്റ്റീവ് പിഡിഎഫ്, ഹൈപ്പര്‍ ടെക്സ്റ്റ് ലിങ്കോടുകൂടിയ ഇ-ബുക്ക്, എക്‌സ്.എം.എല്‍., എച്ച്.ടി.എം.എല്‍., ചെറിയ ഫയല്‍ രൂപമായ ദേയ്സാ വൂ (DjVu) എന്നിങ്ങനെ ഇന്നുള്ള എല്ലാ ഇലക്ട്രോണിക് രൂപങ്ങളിലും പ്രസിദ്ധീകരിക്കുന്നുണ്ട്. കൂടാതെ സ്മാര്‍ട്ട് ഫോണുകളുടെ സ്‌ക്രീന്‍ വലിപ്പത്തിലുള്ള പിഡിഎഫ് പതിപ്പുകളും പ്രസിദ്ധീകരിക്കും. ഇവ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ www.prd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കും.

ഇലക്ട്രോണിക് പ്രസിദ്ധീകരണത്തില്‍ വിവിധ പദ്ധതികളുടെ അപേക്ഷാഫോമിന്റെ ലിങ്കുകള്‍ ചേര്‍ത്തിട്ടുണ്ട്. അവയില്‍ ക്ലിക് ചെയ്താല്‍ ആ ഫോം കാണാം. ഫോം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്തു പൂരിപ്പിച്ച് അപേക്ഷ അയയ്ക്കാം. ചില ലിങ്കുകളില്‍ ഓണ്‍ലൈനായി അപേക്ഷ അയയ്ക്കാനുള്ള സൗകര്യവുമുണ്ട്. കാഴ്ചയ്ക്കു തകരാറുള്ളവര്‍ക്ക് പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ശബ്ദമാക്കി മാറ്റി കേള്‍ക്കാനും ശ്രവണവൈകല്യമുള്ളവര്‍ക്ക് ബ്രയിന്‍ ആക്കി മാറ്റാനും കഴിയും.

സ്വതന്ത്രപകര്‍പ്പവകാശനിയമമായ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരമാണ് ഈ പുസ്തകവും ഇലകട്രോണിക് പതിപ്പുകളും പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിനാല്‍, ഇതിലെ വിവരങ്ങള്‍ പകര്‍ത്തി പുനരുപയോഗിക്കുകയും വ്യവസ്ഥകള്‍ പാലിച്ചു പ്രസിദ്ധപ്പെടുത്തുകയുമൊക്കെ ആകാം. സര്‍ക്കാര്‍ വിവരങ്ങള്‍ സ്വതന്ത്ര ലൈസന്‍സില്‍ പൊതുസമൂഹത്തിനു ലഭ്യമാക്കണമെന്നത് ഏറെക്കാലമായി വൈജ്ഞാനിക, വിവരപരിപാലന, ഐടി രംഗങ്ങളിലൊക്കെ പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെട്ടുവരികയായിരുന്നു.

'സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍'; പുതിയവിവരങ്ങള്‍ ചേര്‍ത്തു പരിഷ്‌ക്കരിച്ച പതിപ്പിന്റെ വിതരണം ആരംഭിച്ചു, പുസ്തകം പിഡിഎഫ്, ഹൈപ്പര്‍ ടെക്സ്റ്റ് ലിങ്കോടുകൂടിയ ഇ-ബുക്ക്, എക്‌സ്.എം.എല്‍., എച്ച്.ടി.എം.എല്‍., തുടങ്ങി എല്ലാ ഇലക്ട്രോണിക് രൂപങ്ങളിലും ലഭ്യം

രൂപകല്‍പനയും ചിത്രങ്ങളും ഒരുക്കിയത് ഭിന്നശേഷിക്കാര്‍

ഭിന്നശേഷികള്‍ ഉള്ളവരാണ് പുസ്തകത്തിന്റെ ലേഔട്ടും പുറംചട്ടയ്ക്കുള്ള ചിത്രങ്ങളും തയ്യാറാക്കിയത്. ഇരുകൈപ്പത്തികളും കാലുകളും ഇല്ലാഞ്ഞിട്ടും ചിത്രം വരയ്ക്കുകയും വയലിന്‍ വായിക്കുകയും കൃത്രിമക്കാലില്‍ നടക്കുകയുമൊക്കെ ചെയ്യുന്ന കോളജ് വിദ്യാര്‍ത്ഥിനിയായ നൂര്‍ ജലീലയുടെ പെയിന്റിങ്ങുകള്‍ ഉള്‍ക്കൊള്ളുന്നതാണു പുറംചട്ട. പാലിയേറ്റീവ് കെയര്‍ രംഗത്തെ സന്നദ്ധപ്രവര്‍ത്തക കൂടിയായ നൂര്‍ ജലീല ഭിന്നശേഷിക്കാരും ശാരീരികവെല്ലുവിളികള്‍ നേരിടുന്നവരുമായ സമൂഹത്തിനു പ്രചോദനം പകരുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകത്തിനായി ചിത്രങ്ങള്‍ സമ്മാനിച്ചത്.

ടെക്‌സ് (TEX) എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചു പുസ്തകം സൗജന്യമായി രൂപകല്പന ചെയ്യുകയും വിവിധ ഇലക്ള്‍ട്രോണിക് രൂപങ്ങള്‍ തയ്യാറാക്കുകയും ചെയ്തത് പ്രവചിക്കപ്പെട്ട മരണത്തെ അതിജീവിക്കുന്ന സാങ്കേതിക വിദഗ്ദ്ധന്‍ സി വി രാധാകൃഷ്ണനാണ്. പെരനിയല്‍ മസ്‌കുലാര്‍ ഡിസ്‌ട്രോഫി (Peroneal Muscular Dystrophy) എന്ന മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് ബാധിച്ചു സഞ്ചാരശേഷി നഷ്ടമായ ഇദ്ദേഹം സായാഹ്ന ഫൗണ്ടേഷന്‍ എന്ന സന്നദ്ധസംഘടനയുടെ സ്ഥാപകനും റിവര്‍ വാലി ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ ഉടമയുമാണ്. സന്നദ്ധസേവനമായാണ് ഇദ്ദേഹം അതു ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, Thiruvananthapuram, News, Government, Development project, Book, Information,'Sarkar Dhanasahaya Padhathikal'; New version distribution started 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL