city-gold-ad-for-blogger

സഹിഷ്ണുതയും സ്നേഹവും മുറുകെ പിടിക്കുക: ഡോ. ഉമര്‍ മുഹമ്മദ് അല്‍ ഖത്വീബ്

ദേളി: (www.kasargodvartha.com 29.12.2019) സഹിഷ്ണുതയാണ് മാനവീകതയുടെ മുഖമുദ്രയെന്ന് ദുബൈ ഔഖാഫ് ഡയറക്ടര്‍ ഡോ. ഉമര്‍ മുഹമ്മദ് അല്‍ ഖത്വീബ് പറഞ്ഞു. ജാമിഅ സഅദിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികാരം ചെയ്യാനുള്ള കഴിവുണ്ടാകുമ്പോള്‍ പോലും വിട്ടു വീഴ്ച ചെയ്യുകയും കുറ്റങ്ങള്‍ കാണുന്നതിന് പകരം നന്മകള്‍ മാത്രം കാണാനും സാധിക്കുന്നതിനെയാണ് യഥാത്ഥര്‍ത്തില്‍ സഹിഷ്ണുത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇസ്ലാമിന്റെ അടിസ്ഥാനവും സഹിഷ്ണുത തന്നെയാണ്. വിദ്വേഷവും വെറുപ്പും പരത്തുന്നതിന് പകരം സ്നേഹവും സൗഹൃദവും പകരാനാകണം. ഇസ്ലാമിന്റെ സൗഹൃദ സന്ദേശങ്ങള്‍ പലപ്പോഴും മഹാത്മാ ഗാന്ധി സ്മരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചരിത്രത്തിലും ഇതിന്റെ ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് കാണാനാകുന്നു. സഹിഷ്ണുതയുടെ ഈ സന്ദേശം ലോകത്ത് പ്രചരിപ്പിക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. അമ്പതാണ്ട് പിന്നിടുന്ന സഅദിയ്യയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇതിന് യു എ ഇ ജനതയുടെയും ഭരണകൂടത്തിന്റെയും പ്രത്യേകം മതകാര്യ വകുപ്പിന്റെയും പിന്തുണ എല്ലായിപ്പോഴുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സഹിഷ്ണുതയും സ്നേഹവും മുറുകെ പിടിക്കുക: ഡോ. ഉമര്‍ മുഹമ്മദ് അല്‍ ഖത്വീബ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Deli, Jamia-Sa-adiya-Arabiya, Saadiya golden jubilee inaugurated by Dr. Umer Mohammed Al Qatheeb
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia