കാസര്‍കോട്: (www.kasargodvartha.com 10.12.2019) അര്‍ധരാത്രി പള്ളി മുറിയില്‍ കിടന്നുറങ്ങുന്നതിനിടെ അതിക്രമിച്ചുകയറി പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ വാദം കേള്‍ക്കുന്നത് 21ലേക്ക് മാറ്റി. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് മാറ്റിവെച്ചത്.
പുതുതായി ഹാജരാക്കിയ തെളിവുകള്‍ കോടതി കഴിഞ്ഞ ദിവസം പരിശോധിച്ചു. കേസില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായെങ്കിലും അനുബന്ധ നടപടിക്രമങ്ങളാണ് തുടരുകയാണ്. പ്രതികളുടെ വാദവും പ്രോസിക്യൂഷനും പ്രതിഭാഗം അഭിഭാഷകരും തമ്മിലുള്ള വാദവും പൂര്‍ത്തിയാകുന്നതോടെ ഈ കേസിന്റെ വിചാരണയും അവസാനിക്കും.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഇപ്പോഴത്തെ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി കെ സുധാകരനെ ഓഗസ്റ്റ് 26ന് വിസ്തരിച്ചിരുന്നു. മുന്‍ ഡിവൈഎസ്പി പി സുകുമാരന്‍, സിഐമാരായ സിബി തോമസ്, സി എ അബ്ദുര്‍ റഹീം, എസ്‌ഐ അജിത്കുമാര്‍, ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ആല്‍ഫ മമ്മായി എന്നിവരുടെ വിസ്താരം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
2017 മാര്‍ച്ച് 20ന് രാത്രിയിലായിരുന്നു പഴയ ചുരിയിലെ മദ്രസാധ്യാപകനും കര്‍ണാടക കുടക് സ്വദേശിയുമായ റിയാസ് മൗലവിയെ പള്ളിയോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കേളുഗുഡ്ഡെയിലെ അഖിലേഷ് എന്ന അഖില്‍ (25), അജേഷ് എന്ന അപ്പു (20), വിപിന്‍ (20) എന്നിവരാണ് കേസിലെ പ്രതികള്‍.
കാസര്‍കോട് പോലീസ് ആദ്യം അന്വേഷിച്ച കേസില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഡോ. എ ശ്രീനിവാസിന്റെ നേതൃത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ 1000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. 50 തൊണ്ടിമുതലുകളും 45 രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരുന്നു. ശാസ്ത്രീയ തെളിവുകള്‍, ഡിഎന്‍എ പരിശോധനാ ഫലം ഉള്‍പ്പെടെയുള്ള രേഖകളാണ് ഇതിലുള്ളത്. കഴിഞ്ഞ ഒക്ടോബര്‍ എട്ടിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കേസില്‍ 100 സാക്ഷികളാണുള്ളത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം അശോകനാണ് ഹാജരായത്.
Related News: റിയാസ് മൗലവി വധം: അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പിയെ വിസ്തരിച്ചു
keywords:case, Murder, kasaragod, news, Choori, Kerala, Riyas Moulavi murder case: Postponed to 21st