Join Whatsapp Group. Join now!
Aster MIMS 10/10/2023

സി പി എം നേതാവിന്റെ വീട്ടില്‍ കാസര്‍കോട് എംപി രാജ് മോഹന്‍ ഉണ്ണിത്താന് വിരുന്ന് സല്‍ക്കാരം; കോണ്‍ഗ്രസ് നേതാവിനെതിരെ പാര്‍ട്ടിയില്‍ വിവാദം പുകയുന്നു.

സിപിഎം നേതാവിന്റെ വീട്ടില്‍ കാസര്‍കോട് എംപി രാജ് മോഹന്‍ ഉണ്ണിത്താന് വിരുന്ന് സല്‍ക്കാരം ഒരുക്കിയ സംഭവത്തില്‍ News, kasaragod, Kerala, Kuttikol, CPM, Congress, MP, Minister, House, Social-Media, Photo, Rajmohan unnithan visit cpm leaders house: issue in congress
കുറ്റിക്കോല്‍:(www.kasargodvartha.com 10.12.2019) സിപിഎം നേതാവിന്റെ വീട്ടില്‍ കാസര്‍കോട് എംപി രാജ് മോഹന്‍ ഉണ്ണിത്താന് വിരുന്ന് സല്‍ക്കാരം ഒരുക്കിയ സംഭവത്തില്‍ വിവാദം പുകയുന്നു. കുറ്റിക്കോലിലെ കോണ്‍ഗ്രസ് നേതാവ് പവിത്രന്‍ സി നായര്‍ക്കെതിരെ പാര്‍ട്ടിയില്‍ കലാപം

കരിവേടകം പൂക്കയം റോഡിന്റെ പ്രവൃത്തി ഉദ്ഘാടനത്തിന് എത്തുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി സുധാകരന് സിപിഎം പടുപ്പ് ലോക്കല്‍ സെക്രട്ടറിയായ കെ എന്‍ രാജന്റെ വീട്ടില്‍ വിരുന്നൊരുക്കിയിരുന്നു.


എന്നാല്‍ മന്ത്രി ഉദ്ഘാടനത്തിന് എത്തിയില്ല. ഇതേ തുടര്‍ന്ന് ഉദ്ഘാടകനായ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, എം എല്‍ എ കെ.കുഞ്ഞിരാമന്‍, എം.പി രാജ് മോഹന്‍ ഉണ്ണിത്താന്‍ എന്നിവരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു.

സിപിഐ നേതൃത്വം അനുചിതം എന്ന് പറഞ്ഞതിനാല്‍ സിപിഐ ക്കാരനായ റവന്യൂ മന്ത്രി ചന്ദ്രശേഖരന്‍ കെ.എന്‍ രാജന്‍ ഒരുക്കിയ വിരുന്നില്‍ നിന്നും വിട്ട് നിന്നു. എന്നാല്‍ കാസര്‍കോട് എംപി രാജ് മോഹന്‍ ഉണ്ണിത്താനും കെഎസ്‌യു ജില്ലാ പ്രസിഡന്റ് നോയല്‍ ടോമിന്‍ ജോസഫും കോണ്‍ഗ്രസ് പ്രാദേശിക നേതാവും കുറ്റിക്കോല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പവിത്രന്‍ സി നായരും കെ.എന്‍.രാജന്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കുകയും രാജന്റെയും കുടുംബത്തിന്റേയും ഒപ്പം ഫോട്ടോ എടുക്കുകയും ചെയ്തതോടെയാണ് വിരുന്നു സല്‍ക്കാരം പുറത്തായത്.

മണിക്കൂറുകള്‍ക്കുള്ളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഫോട്ടോ വൈറല്‍ ആയി മാറുകയും വിരുന്നില്‍ പങ്കെടുത്ത സാമൂഹ്യ മാധ്യമങ്ങളില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. സി പി എം നേതാവിന്റെ വിരുന്നില്‍ പങ്കെടുക്കാന്‍ പോയവര്‍ക്ക് കോണ്‍ഗ്രസായി തുടരാന്‍ അര്‍ഹതയില്ലെന്നും കുറ്റിക്കോല്‍ പഞ്ചായത്തിലെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എക്കാലവും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ മുന്നിട്ട് പ്രവര്‍ത്തിക്കുന്ന കെ എന്‍ രാജന്റെ വീട് സന്ദര്‍ശിക്കുന്നതിന് മുന്‍പ് എംപി സിപിഎമ്മുകാര്‍ കൊന്ന് തള്ളിയ കോണ്‍ഗ്രസ് രക്ത സാക്ഷികളുടെ വീടായിരുന്നു സന്ദര്‍ശിക്കേണ്ടിയിരുന്നത് എന്നായിരുന്നു പ്രവര്‍ത്തകരുടെ വികാര പ്രകടനം.

പ്രാദേശിക കോണ്‍ഗ്രസ് നേതാവും കുറ്റിക്കോല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പവിത്രന്‍ സി നായര്‍ക്ക് എതിരെയാണ് പ്രധാനമായും രൂക്ഷ വിമര്‍ശനമുയര്‍ന്നത്. എംപി ക്ക് ഒരു പക്ഷെ പ്രാദേശിക പ്രശ്‌നങ്ങള്‍ അറിയില്ലായിരിക്കുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. അദ്ദേഹത്തിന് ശരിയായ മാര്‍ഗനിര്‍ദ്ദേശം നല്‍കേണ്ട നേതാവ് അദ്ദേഹത്തെ വിരുന്നില്‍ പങ്കെടുപ്പിച്ച് കൊണ്ട് പ്രതിസന്ധി ഉണ്ടാക്കുകയാണ് ചെയ്തതെന്ന് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.

സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രക്തസാക്ഷികളായ പ്രദേശമാണ് കുറ്റിക്കോല്‍ എന്ന് നേതാക്കള്‍ ഓര്‍ക്കേണ്ടതായിരുന്നു. പവിത്രന്‍ സി നായര്‍ എന്ന നേതാവ് കോണ്‍ഗ്രസിനെ വലിയൊരു പ്രതിസന്ധിയില്‍ ആണ് എത്തിച്ചിരിക്കുന്നതെന്നാണ് പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നത്.

കുറ്റിക്കോല്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി പവിത്രന്‍ സി നായര്‍ മത്സരിച്ചത് കുറ്റിക്കോലില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ജീവമാക്കാന്‍ കാരണമായി എന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നില്‍ പിരിച്ച് വിട്ടിരുന്നു. തോമസ് ജേക്കബിനെ മണ്ഡലം കമ്മിറ്റി പ്രസിഡന്റായി നോമിനേറ്റ് ചെയ്‌തെങ്കിലും മണ്ഡലം കമ്മിറ്റി രൂപീകരിക്കാന്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് നോമിനേറ്റ് ചെയ്യപ്പെട്ട മണ്ഡലം പ്രസിഡന്റ് തോമസ് ജേക്കബും രാജിവച്ചു. നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സജീവമല്ലാതായതോടെ കുറ്റിക്കോലില്‍ പാര്‍ട്ടി നിര്‍ജീവ അവസ്ഥയില്‍ എത്തിയതായും പവിത്രന്‍ സി നായരുടെ അധികാര രാഷ്ട്രീയത്തോടുള്ള ഭ്രമമാണ് പാര്‍ട്ടിയെ ഇങ്ങനെ ഒരു ദുസ്ഥിതിയില്‍ എത്തിച്ചതെന്നും പ്രവര്‍ത്തകര്‍ ചൂടിക്കാട്ടുന്നു. പവിത്രന്‍ സി നായര്‍ പ്രസിഡന്റായ കുറ്റിക്കോല്‍ സര്‍വീസ് സഹകര ബാങ്കിനെതിരെയും പ്രവര്‍ത്തകരില്‍ നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
പവിത്രന്‍ സി നായര്‍ സി പി എം നേതാക്കളോട് പുലര്‍ത്തുന്ന സൗഹൃദവും പാര്‍ട്ടിയില്‍ വിമര്‍ശന വിധേയമായിട്ടുണ്ട്. പവിത്രന്‍ സി നായര്‍ കോണ്‍ഗ്രസ് അംഗത്വവും സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനവും രാജിവെക്കണം എന്ന ആവശ്യവും ശക്തമായിരിക്കയാണ്. ഈ മാസം 30 ന് ബന്തടുക്കയില്‍ നടക്കുന്ന രക്ത സാക്ഷി അനുസ്മരണ ചടങ്ങില്‍ വിരുന്നുണ്ണാന്‍ പോയ നേതാക്കളെ യാതൊരു കാരണവശാലും പങ്കെടുപ്പിക്കില്ലെന്നും പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:News, kasaragod, Kerala, Kuttikol, CPM, Congress, MP, Minister, House, Social-Media, Photo, Rajmohan unnithan visit cpm leaders house: issue in congress




< !- START disable copy paste -->