Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്രയിന്‍ യാത്രക്കിടെ ചങ്ങല വലിച്ച് അജ്ഞാതര്‍ ഇറങ്ങി ഓടി: അന്ത്യോദയ എക്‌സ്പ്രസ് അരമണിക്കൂറോളം നിര്‍ത്തിയിട്ടു

ട്രയിന്‍ യാത്രക്കിടെ ചങ്ങല വലിച്ചു അജ്ഞാതര്‍ ഇറങ്ങി ഓടിയതിനെ തുടര്‍ന്ന് അന്ത്യോദയ എക്‌സ്പ്രസ് കാഞ്ഞങ്ങാട് അരമണിക്കൂറോളം നിര്‍ത്തിയിട്ടു. തിങ്കളാഴ്ച രാവിലെ 7.30 നാണു സംഭവം. News, Kerala, kasaragod, Kanhangad, Train, Mangalore, kottacheri-overbridge, Police, Road, Pulling the chain on the train: Andhodaya Express was stopped for half an hour
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.12.2019) ട്രയിന്‍ യാത്രക്കിടെ ചങ്ങല വലിച്ചു അജ്ഞാതര്‍ ഇറങ്ങി ഓടിയതിനെ തുടര്‍ന്ന് അന്ത്യോദയ എക്‌സ്പ്രസ് കാഞ്ഞങ്ങാട് അരമണിക്കൂറോളം നിര്‍ത്തിയിട്ടു. തിങ്കളാഴ്ച രാവിലെ 7.30 നാണു സംഭവം. കൊച്ചുവേളിയില്‍ നിന്നു മംഗളൂരുവിലേക്ക് പോകുകയായിരുന്ന അന്ത്യോദയ എക്‌സ്പ്രസിന്റെ രണ്ടാമത്തെ ബോഗിയില്‍ നിന്നാണ് ചങ്ങല വലിച്ചത്. ഈ സമയത്ത് ട്രയിന്‍ കാഞ്ഞങ്ങാട് നിന്നും പുറപ്പെട്ടിരുന്നു.

കോട്ടച്ചേരി റെയില്‍വേ ഗേറ്റിനോടു ചേര്‍ന്നാണ് ചങ്ങല വലിച്ചത്. ശേഷം ഈ ബോഗിയില്‍ നിന്നും മൂന്നു നാലു പേര്‍ ഇറങ്ങി ഓടിയതായി മറ്റു യാത്രക്കാര്‍ പറയുന്നു. പോലീസ് അന്വഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. ട്രയിന്‍ നിര്‍ത്തിയിട്ടതിനാല്‍ അതുവഴിയുള്ള റോഡ് ഗതാഗതം തടസപ്പെട്ടിരുന്നു. നിര്‍ത്തിയിട്ട ട്രെയിന്‍ പിന്നീട് അരമണിക്കൂര്‍ കഴിഞ്ഞാണ് യാത്ര തുടര്‍ന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:News, Kerala, kasaragod, Kanhangad, Train, Mangalore, kottacheri-overbridge, Police, Road, Pulling the chain on the train: Andhodaya Express was stopped for half an hour
< !- START disable copy paste -->