city-gold-ad-for-blogger

'വെടിയേറ്റ് ചോരയില്‍ കുളിച്ച് യുവാവ്' ഭരണകൂട ഭീകരതയ്‌ക്കെതിരായ പ്രതിഷേധം ശ്രദ്ധേയമായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.12.2019) നഗരത്തില്‍ ചോരയില്‍ കുളിച്ചു ഒരു യുവാവ്. തീപ്പന്തമേന്തി ഒത്തിരി ആളുകള്‍, കണ്ടു നിന്നവര്‍ക്ക് ആദ്യം കാര്യങ്ങള്‍ മനസ്സിലായില്ല. അവര്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും, പൗരത്വ ഭേദഗതി ബില്ലിനെതിരെയും മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്നു. ഇന്നലെ രാത്രി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലേക്ക് ഐഎന്‍എല്‍ കാഞ്ഞങ്ങാട് മണ്ഡലം നടത്തിയ പന്തം കൊളുത്തി പ്രകടനത്തിന്റെ പശ്ചാത്തലമാണ് മുകളില്‍ വിവരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെയും, ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും നടത്തിയ പ്രകടനത്തില്‍ ജനരോഷം ഇരമ്പി.

'വെടിയേറ്റ് ചോരയില്‍ കുളിച്ച് യുവാവ്'  ഭരണകൂട ഭീകരതയ്‌ക്കെതിരായ പ്രതിഷേധം ശ്രദ്ധേയമായി

കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ അണി നിരന്നു. ഐഎന്‍എല്‍ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബില്‍ടെക് അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിന് സെക്രട്ടറി ഷഫീക് കൊവ്വല്‍പ്പള്ളി സ്വാഗതവും, കെസി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു. തറവാട് അബ്ദുല്‍ റഹ്മാന്‍, സഹായി ഹസൈനാര്‍ , കരീം പടന്നക്കാട്, യൂനുസ് അതിഞ്ഞാല്‍, യുവി ഹുസ്സൈന്‍, ഇസ്മായില്‍ പടന്നക്കാട് , ഫസ്ലു ചിത്താരി, ശിഹാബ് ചിത്താരി, ബഷീര്‍ ബാവ നഗര്‍, നബീല്‍ അഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

'വെടിയേറ്റ് ചോരയില്‍ കുളിച്ച് യുവാവ്'  ഭരണകൂട ഭീകരതയ്‌ക്കെതിരായ പ്രതിഷേധം ശ്രദ്ധേയമായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
 Keywords: News, Kerala, kasaragod, Kanhangad, INL, Railway station,protest against NRC and CAB

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia